ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്നു; പത്തുവയസുകാരന്‍ വീണ് മരിച്ചു

2021-10-12 15:54:06

 കോട്ടയം: ശുചിമുറിയുടെ വാതിലെന്ന് കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ ട്രെയിനില്‍നിന്നു വീണു മരിച്ചു.മലപ്പുറം മമ്ബാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണ് കൊച്ചുവേളി - നിലമ്ബൂര്‍ റോഡ് രാജ്യറാണി എക്സ്പ്രസില്‍ നിന്ന് വീണ് മരിച്ചത്.
കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇഷാന്‍.ഇന്നലെ രാത്രി 11.45ന് കോട്ടയം മൂലേടത്ത് വച്ചാണ് സംഭവം.

ശുചിമുറിയില്‍ പോകാനെഴുന്നേറ്റ ഇഷാന് വാതില്‍ മാറിപ്പോയതാണെന്നാണു കരുതുന്നത്. വേഗം ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.                                                                                                                                   തീയ്യതി 12/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.