ബെംഗളൂരുവില്‍ അപകടം തുടര്‍ക്കഥയാകുന്നു; നാലുനില കെട്ടിടം ചരിഞ്ഞു, ആളുകളെ ഒഴിപ്പിച്ചു

2021-10-13 17:43:59

    ബെംഗളൂരു: കനത്ത മഴയില്‍ പടിഞ്ഞാറന്‍ ബെംഗളുരുവിലെ കമല നഗറില്‍ നാലുനില കെട്ടിടം ചെരിയുന്നതായി താമസക്കാര്‍ പരാതിപ്പെട്ടു.ബെംഗളൂരുവില്‍ തുടര്‍ക്കഥയാകുകയാണ് സമുച്ചയങ്ങളുടെ അപകടാവസ്ഥ.
എന്നാല്‍ താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.കെട്ടിടം പൊളിക്കാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഇതോടെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണത്തിലെ അപാകത വലിയ ആശങ്ക പടര്‍ത്തുകയാണ്.

കെട്ടിടം ചെരിയുന്നതായി താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി.കുടുംബങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.ബെംഗളൂരുവില്‍ അതിശക്തമായ മഴ തുടരുകയാണ്.

അതേസമയം കഴിഞ്ഞാഴ്ച ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേഔട്ടില്‍ അഞ്ചു നില അപ്പാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണിരുന്നു. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്.                                                                തീയ്യതി 13/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.