യുവാക്കൾ കൃഷിയിലേക്ക് കൂടുതൽ ആകൃഷ്ടരായി എ എ റഹീം

2021-10-14 10:29:27

     ഡി വൈ എഫ് ഐ ആവിഷ്കരിച്ച മോണിംഗ് ഫാം പദ്ധതിയുടെ ഭാഗമായി കൂടുതൽ യുവാക്കൾ കൃഷിയിലേക്ക് ആകൃഷ്ടരായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ:എ എ റഹീം..
 കാസർഗോഡ് ജില്ലയിലെ പനത്തടി ബ്ലോക്കിലെ കാലിച്ചാനടുക്കം മേഖലയിലെ അട്ടക്കണ്ടം, കോളിയാർ, ക്ലീനിപ്പാറ യൂണിറ്റുകൾ ചേർന്ന് കോളിയാറിലെ മാണിയൂർ ശ്രീ കെ പി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള എട്ടേക്കർ സ്ഥലത്ത് നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
 ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി
 കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ വിത്തെറിഞ്ഞ് ഉദ്ഘാടനം നടത്തിയ കര നെൽകൃഷിയാണ് കൊയ്ത്തിന് പാകമായി നിൽക്കുന്നത്... യുവാക്കൾക്ക് വ്യായാമത്തോടൊപ്പം കാർഷികവൃത്തിയിൽ പരിചയപ്പെടുത്തുന്നതിനും  കൃഷിയിലേക്ക് കൂടുതൽ യുവാക്കളെ ആകൃഷ്ടരാക്കുന്നതിനും ഡി വൈ എഫ് ഐ ആവിഷ്കരിച്ചതാണ് മോർണിംഗ് ഫാം പദ്ധതി
 ഇതിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ തന്നെ പച്ചക്കറി കപ്പ ചേന ചേമ്പ് വെള്ളരി മത്സ്യം നെൽകൃഷി മുതലായവ പല കമ്മിറ്റികളുടെയും നേതൃത്വത്തിൽ കൃഷി ചെയ്ത് വരുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ആണ് കോ ളിയാർ വെച്ച് നടത്തിയത്
 യോഗത്തിൽ സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടിവി ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു കര നെൽ കൃഷിക്ക് സ്ഥലം വിട്ടുനൽകിയ കെ പി ബാലകൃഷ്ണനു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സിജെ സജിത്തും കൃഷിക്കുവേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ ശ്രീ ഭാസ്കരൻ, കൈക്കളൻ എന്നിവർക്കും എ എ റഹീമിന്  അട്ടകണ്ടം, കോളിയാർ, ക്ലീനിപ്പാറ യൂണിറ്റുകൾ ഏർപ്പെടുത്തിയ ഉപഹാരങ്ങൾ സിപിഐഎം പനത്തടി ഏരിയാസെക്രട്ടറി
എം വി കൃഷ്ണനും വിതരണം ചെയ്തു...
 കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ  ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, ജില്ലാ ജോയിൻ സെക്രട്ടറി അഡ്വക്കേറ്റ് ഷാലു മാത്യു,ഒക്ലാവ് കൃഷ്ണൻ, കൃഷി അസിസ്റ്റന്റ് വിജയൻ എം  സി മാധവൻ, പി ശാന്തകുമാരി, മധു കോളിയാർ, തുടങ്ങിയവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും ബ്ലോക്ക് കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ എം വി ജഗന്നാഥ്‌ നന്ദിയും പറഞ്ഞു.                                                                                       തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.