വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ; മൃതദേഹം ജന്മനാട്ടിലെത്തിച്ചു

2021-10-14 12:03:38

    കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ധീര ജവാന്‍ വൈശാഖിന്റെ ഭൗതികദേഹം ജന്മനാട്ടിലെത്തിച്ചു. മൃതദേഹം കൊട്ടാരക്കര കുടവട്ടൂര്‍ എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.

മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ജവാന്‍ വൈശാഖിന് അന്തിമോപചാരമര്‍പ്പിക്കാന്‍ കുടവട്ടൂര്‍ എല്‍ പി സ്‌കൂളിലെത്തിയിട്ടുണ്ട്.

ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്ത വീട്ടുവളപ്പില്‍ ഉച്ചയോടെയാണ് സംസ്‌കാരം. ബുധനാഴ്ച രാത്രിയോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചിരുന്നു.

കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്‌. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച്‌ ഭീകരവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.                                                        തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.