വിവരാവകാശ നിയമം ശക്തമാണെന്ന് വീണാ ജോര്‍ജ്

2021-10-14 12:05:13

    പത്തനംതിട്ട : അഴിമതി ഇല്ലായ്മ ചെയ്യാനും ഭരണ സുതാര്യത ഉറപ്പു വരുത്താനും വിവരാവകാശ നിയമം ശക്തമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. കേരള ജനവേദി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിന്റെ പതിനാറാം ജന്മദിനാചരണവും സെമിനാറുകളും ഉദ്ഘാടനം ചെയ്യുകയായിരുന്ന അവര്‍. യഥാര്‍ത്ഥ വിവരാവകാശ പ്രവര്‍ത്തകര്‍ പൊതു സ്വത്താണെന്നും അവരെ ഉദ്യോഗസ്ഥര്‍ ശത്രുക്കളായി കാണരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ മുന്‍ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍.വിജയകുമാര്‍, മുന്‍ വിവരാവകാശ കമ്മിഷണര്‍ എം.എന്‍ ഗുണ വര്‍ധനന്‍, എറണാകുളം ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി.ബിനു, ജോയിന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍ ജി.കൃഷ്ണകുമാര്‍, പത്തനംതിട്ട സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കാശിനാഥന്‍, പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍. അശോക് കുമാര്‍, ഹംസാ റഹ്മാന്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ് തെങ്ങും തറയില്‍, ടി.എച്ച്‌.സിറാജുദ്ദീന്‍, ഗൗരിയമ്മ, അനുപമ സതീഷ്, ഷീജ ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.                                                    തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.