കാമുകിയുടെ കുഞ്ഞ് തന്റേതല്ലെന്ന് യുവാവ് ; നാട്ടുകാര്‍ വിവാഹമുറപ്പിച്ചു ; 19-കാരന്‍ ജീവനൊടുക്കി

2021-10-14 12:08:06

    ചെന്നൈ: കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന 19 കാരന്‍ ഗ്രാമവാസികള്‍ കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം. രാമരാജാണ് (19) തൂങ്ങി മരിച്ചത് .ഇതേ ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി രാമരാജ് കടുത്ത പ്രണയത്തിലായിരുന്നു.

ഇതിനിടെ ഗര്‍ഭിണിയായ യുവതി കഴിഞ്ഞയാഴ്ച കുഞ്ഞിന് ജന്മം നല്‍കി. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് നാട്ടുകൂട്ടത്തെ സമീപിച്ച്‌ ഇരുവരുടെയും വിവാഹമുറപ്പിച്ചു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും കാമുകിയുടെ ഗര്‍ഭത്തില്‍ തനിക്ക് ബന്ധമില്ലെന്നുമാണ് രാമരാജ് അവകാശപ്പെട്ടിരുന്നത്. കൂടാതെ കല്യാണം കഴിക്കാന്‍ താനൊരുക്കമല്ലെന്നും അറിയിച്ചിരുന്നു .

എന്നാല്‍, ഇരുവീട്ടുകാരും വിവാഹത്തിനുള്ള ഏര്‍പ്പാടുകളുമായി മുന്നോട്ടുപോയി. ഈ നിലയില്‍ കഴിഞ്ഞദിവസം രാമരാജ് വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വിരാളിമല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.                                    തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.