അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു

2021-10-14 12:10:59

ന്യൂഡല്‍ഹി: അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു. മുന്‍ എച്ച്‌.ആര്‍.ഡി- വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറിയും 1985 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. രണ്ടുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അമിത് ഖരെ സെപ്റ്റംബര്‍ 30ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി വിരമിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിലും വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ ഡിജിറ്റല്‍ മീഡിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഖരെ.

മോദിയുടെ കീഴില്‍ ഒരുകാലത്ത് മാനവിക വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വകുപ്പുകളുടെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെയും നേതൃത്വം വഹിച്ചിരുന്ന സെക്രട്ടറിമാരില്‍ ഒരാളാണ് ഇദ്ദേഹം.                                                                    തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.