തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു

2021-10-14 12:12:49

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഏറ്റെടുത്തു. അര്‍ധരാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി. രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി. മദുസൂദന റാവു ചുമതല ഏറ്റെടുത്തു.

50 വര്‍ഷത്തേക്കാണ് ഏറ്റെടുത്തിട്ടുള്ളതെങ്കിലും കസ്റ്റംസും എയര്‍ട്രാഫിക്കും സുരക്ഷയും കേന്ദ്ര സര്‍ക്കാരിന്റെ ചുമതലയിലാണ്. വിമാനത്താവള നടത്തിപ്പ് ആദ്യ ഒരുവര്‍ഷം അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിറ്റിയും സംയുക്തമായാണ് നിര്‍വഹിക്കുക. ഈ കാലയളവ് പൂര്‍ത്തിയാകുന്നതോടെ നടത്തിപ്പ് പൂര്‍ണമായും അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാവും.

സമൃദ്ധമായ പച്ചപ്പും, മനോഹരമായ കടല്‍ത്തീരങ്ങളും , സ്വാദൂറുന്ന ഭക്ഷണവും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് നിങ്ങളെ വരവേല്‍ക്കുന്നു എന്നാണ് ഏറ്റെടുക്കലിന് ശേഷം അദാനി ഗ്രൂപ്പ് ട്വീറ്റ് ചെയ്തത്.                                                                         തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.