കോഴിക്കോട് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്; പിടിച്ചുമാറ്റിയത് നാട്ടുകാര്‍, ദൃശ്യങ്ങള്‍ പുറത്ത്

2021-10-14 12:13:43

    കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയാണെന്നാണ് സൂചന.

പത്താം ക്ലാസില്‍ ഒരേ സ്‌കൂളില്‍ പഠിച്ചവരാണ് മിക്കവരും. അന്ന് തൊട്ടുണ്ടായ ചില വൈരാഗ്യങ്ങളാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സ്‌കൂളുകള്‍ക്കിടയിലുള്ള ചുണ്ടപ്പുറത്ത് എന്ന സ്ഥലത്ത് വച്ചാണ് സംഘര്‍ഷം ഉണ്ടായത്. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.                                     തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.