ഇനി എല്‍ഐസി വില്‍പ്പന; കൂടുതല്‍ പൊതുമേഖലാ വിറ്റഴിക്കലിലേക്ക്‌ കേന്ദ്രം

2021-10-14 12:15:34

    ന്യൂഡല്‍ഹി : തുച്ഛവിലയ്ക്ക് എയര്‍ഇന്ത്യ ടാറ്റക്ക് വിറ്റതിന്റെ ആവേശത്തില്‍ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് ഒരുങ്ങി മോദി സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ ഓഹരി വിറ്റഴിക്കാനുള്ള പ്രക്രിയക്ക് വൈകാതെ തുടക്കമാകുമെന്ന് പൊതുമേഖലാ വിറ്റഴിക്കല്‍വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ ദേശീയ മാധ്യമത്തോട് പറഞ്ഞു.

എല്‍ഐസി ഓഹരികളുടെ പ്രാഥമിക വില്‍പ്പന (ഐപിഒ) മാര്‍ച്ചോടെ സാധ്യമാകും. ഇതിന് മുന്നോടിയായുള്ള മൂല്യനിര്‍ണയം ഡിസംബറില് പൂര്‍ത്തിയാക്കും. 10 ശതമാനംവരെ ഓഹരി വിറ്റ് 90,000 കോടിസമാഹരിക്കാമെന്നാണ് നീക്കം. എയര്‍ഇന്ത്യ വില്‍പ്പന മറ്റ് പൊതുമേഖലകളെക്കൂടി വിറ്റഴിക്കാനുള്ള ആത്മവിശ്വാസം പകര്‍ന്നു.ഉദ്യോഗസ്ഥര്‍ക്ക് വില്‍പ്പനകാര്യത്തില്‍ കൂടുതല്‍ വൈദഗ്ധ്യം ലഭിച്ചു.

മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിലേക്ക് പൂര്‍ണമായും മാറി. ബിസിനസ് സര്‍ക്കാരിന്റെ ബിസിനസല്ലെന്ന തത്വചിന്ത വേരൂന്നി–- പാണ്ഡെ പറഞ്ഞു.                                                                                       തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.