ബ​ന്ധു​വീ​ട്ടി​ല്‍​ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ പീ​ഡ​ന​ത്തി​നിരയായ സംഭവം; യുവാക്കള്‍ അറസ്​റ്റില്‍

2021-10-14 12:16:31

    ക​ട്ട​പ്പ​ന: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. അ​ണ​ക്ക​ര ക​ട​ശ്ശി​ക്ക​ട​വ് ശി​വ​ന്‍​കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ദ​ന്‍ (24), ജോ​ണ്‍ പീ​റ്റ​ര്‍ (26) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ നാ​ലാം തീ​യ​തി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ലെ ഉ​ത്ത​മ​പാ​ള​യ​ത്ത് ബ​ന്ധു​വീ​ട്ടി​ല്‍​നി​ന്ന് പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

മ​ദ​ന്‍ ത​മി​ഴ്നാ​ട്ടി​ല്‍ എ​ത്തി പെ​ണ്‍​കു​ട്ടി​യെ​കൂ​ട്ടി കൊ​ണ്ടു​വ​രു​ക​യും ജോ​ണ്‍ പീ​റ്റ​റി​െന്‍റ ക​ട​ശ്ശി​ക്ക​ട​വി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം കു​ട്ടി​യെ തി​രി​ച്ച്‌​ ഉ​ത്ത​മ​പാ​ള​യ​ത്ത് എ​ത്തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ന്‍ മ​ദ​ന്‍, ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കു​ട്ടി​യി​ല്‍​നി​ന്ന്​ ബ​ന്ധു​ക്ക​ള്‍ വി​വ​രം അ​റി​ഞ്ഞു. ഉ​ത്ത​മ​പാ​ള​യം പൊ​ലീ​സി​ല്‍ ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

തു​ട​ര്‍​ന്ന്​ ബു​ധ​നാ​ഴ്​​ച ഇ​വ​ര്‍ വ​ണ്ട​ന്മേ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​ന​ല്‍​കി. മ​ദ​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് വീ​ടു​ള്‍​പ്പെ​ടെ സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​ന​ല്‍​കി​യ ജോ​ണ്‍ പീ​റ്റ​റെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. പ്ര​തി​ക​ളെ ഇ​ന്നു​രാ​വി​ലെ നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.                                                                                                                               തീയ്യതി 14/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.