കൊല്ലം കോർപ്പറേഷൻ വടക്കേവിള പഞ്ചായത്ത് എൽ പി സ്കൂളിൽ കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു

2021-10-15 11:26:37

    കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ  ഹരിതലോകം പദ്ധതിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ജൈവ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തുവരുന്നു. നവംബർ ഒന്നിന്  വിദ്യാലയങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കണമെന്ന സർക്കാർ നിർദ്ദേശം അനുസരിച്ച് സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും, സ്കൂൾ മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു . കൊല്ലം സബ്ജില്ലാ തലത്തിൽ  ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായ  വടക്കേവിള പഞ്ചായത്ത് എൽ പി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നതിനും, കുട്ടികളിൽ ജൈവ പച്ചക്കറി കൃഷിയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ആയി കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൈകളും വിത്തുകളും വിതരണം ചെയ്യുകയായിരുന്നു. സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ഡി വിനോദ് കുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ ആമുഖപ്രഭാഷണം നടത്തി.  സമിതി വനിതാ രക്ഷാധികാരി ഷാഹിദ ലിയാഖത്ത്, ഓർമ്മ പരിശീലകൻ രാജേഷ് മഹേശ്വർ, കിളികൊല്ലൂർ രാജൻ, മുഖത്തല സുഭാഷ്, സ്കൂൾ എസ് ആർ ജി കൺവീനർ ജെ.ഡാഫിനി, സ്കൂൾ സീനിയർ അദ്യാപിക ബീന എന്നിവർ സംസാരിച്ചു. പരിപാടിയിൽ അധ്യാപകരായ സബീന, റസ്‌നി, ജോളി, ബീന, പ്രസന്ന എന്നിവർ പങ്കെടുത്തു.              തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.