മരണക്കയത്തില്‍നിന്ന്​ മൂന്ന്​ കുട്ടികളെ രക്ഷിച്ച യുവാവ്​ മുങ്ങിമരിച്ചു; അപകടം മകളുടെ നിക്കാഹിനു വേണ്ടി ഖത്തറില്‍നിന്നും ലീവിനെത്തിയപ്പോള്‍

2021-10-15 11:28:50

ആയഞ്ചേരി (​കോഴിക്കോട്​): കനാലില്‍ മുങ്ങിത്താഴ്ന്ന മൂന്ന് കുട്ടിക​ളെ രക്ഷിച്ച യുവാവ് മുങ്ങി മരിച്ചു. വടകര വില്യാപ്പള്ളി അരയാക്കൂല്‍ താഴെയിലെ തട്ടാറത്ത് താഴ കുനി സഹീര്‍ (40) ആണ്​ മുങ്ങിമരിച്ചത്. അരയാക്കൂല്‍ കനാലിന്‍റെ ആഴങ്ങളിലേക്ക് ആണ്ടുപോകുമായിരുന്ന മൂന്ന് കുരുന്ന് പൈതങ്ങളെ രക്ഷിച്ചെടുത്ത ശേഷമായിരുന്നു ദാരുണസംഭവം.

കനാലില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ അയല്‍വാസികളായ മൂന്നു കുട്ടികളെയാണ് സഹീര്‍ നീന്തിച്ചെന്ന് രക്ഷിച്ചെടുത്തത്. ഒടുവില്‍ കരയിലേക്ക് നീന്തുന്നതിനിടെ ഇദ്ദേഹം വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. മൂന്നു ജീവനുകള്‍ രക്ഷപ്പെടുത്തിയ ശേഷമുള്ള സഹീറിന്‍റെ വേര്‍പാട് നാട്ടുകാര്‍ക്ക് തീരാവേദനയായി.

മകളുടെ നിക്കാഹിനു വേണ്ടി ഖത്തറില്‍നിന്നും ലീവിനെത്തിയ സഹീര്‍ വ്യാഴാഴ്​ച വൈകീ​ട്ടോടെയാണ് കനാലിലേക്ക് പോയത്. കൂടെ അയല്‍വാസികളായ കുട്ടികളുമുണ്ടായിരുന്നു. ഇവര്‍ നീന്തല്‍ പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടികളെ രക്ഷിച്ചശേഷം ഒരാള്‍ മുങ്ങിത്താഴുന്നത് മറുകരയില്‍ നിന്നവര്‍ കണ്ടിരുന്നു. ഇവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കനാലിന്‍റെ മധ്യഭാഗത്ത് നിന്നാണ് സഹീറിന്‍റെ മൃതദേഹം ലഭിച്ചത്.

നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു സഹീര്‍. കഴിഞ്ഞ വര്‍ഷം ഇതേ കനാലില്‍ ഒരാള്‍ മുങ്ങിമരിച്ചപ്പോള്‍ സഹീറായിരുന്നു മൃതദേഹം പുറത്തെടുത്തത്. നാട്ടിലെ വിവാഹ വീടുകളിലും മരണ വീടുകളിലും സഹീര്‍ സഹായവുമായി എത്താറുണ്ടായിരുന്നു. എസ്​.ഡി.പി.ഐ വില്യാപ്പള്ളി ആരായാക്കൂല്‍ താഴബ്രാഞ്ചിലെ പ്രവര്‍ത്തകനാണ് മരിച്ച സഹീര്‍.            തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.