കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 16 വരെ മത്സ്യബന്ധനം നിരോധിച്ചു

2021-10-15 11:47:54

    
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യുനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ മത്സ്യത്തൊഴിലാളികളും വ്യാഴാഴ്ച വൈകുന്നേരം തന്നെ തിരിച്ചെത്തണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍, തെക്ക്കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളിലുമാണ് ഒക്ടോബര്‍ 16 വരെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചത്.

അതേസമയം മഴ കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.                                                                    തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.