ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ല്‍ ഇ​ന്ത്യ 101-ാം സ്ഥാ​ന​ത്ത്

2021-10-15 11:49:57

    ന്യൂ​ഡ​ല്‍​ഹി: ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക(​ജി​എ​ച്ച​ഐ)​യി​ല്‍ പാ​ക്കി​സ്ഥാ​നും, ബം​ഗ്ലാ​ദേ​ശി​നും ശ്രീ​ല​ങ്ക​യ്ക്കും നേ​പ്പാ​നും പി​ന്നി​ലാ​യി ഇ​ന്ത്യ. 116 രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 101-ാംസ്ഥാ​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക്.

ഐ​റി​ഷ് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ ക​ണ്‍​സേ​ണ്‍ വേ​ള്‍​ഡ് വൈ​ഡും ജ​ര്‍​മ​ന്‍ സം​ഘ​ട​ന​യാ​യ വെ​ല്‍​റ്റ് ഹ​ങ്ക​ര്‍ ഹി​ല്‍​ഫെ​യും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടാ​ണി​ത്.

ചൈ​ന, ബ്ര​സീ​ല്‍, കു​വൈ​ത്ത് ഉ​ള്‍​പ്പ​ടെ അ​ഞ്ചി​ല്‍ താ​ഴെ സ്‌​കോ​റു​ള്ള 18 രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 94-ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ.

ഇ​ന്ത്യ​യു​ടെ ഗ്ലോ​ബ​ല്‍ ഹ​ങ്ക​ര്‍ ഇ​ന്‍​ഡെ​ക്‌​സ് സ്‌​കോ​ര്‍ 27.5 ആ​ണ്. 2000ത്തി​ല്‍ 38.8, 2006ല്‍ 37.4 2012​ല്‍ 28.8 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്‌​കോ​ര്‍.                                                                                                          തീയ്യതി 15/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.