ശബരിമലയില്‍ ഭക്തര്‍ക്ക് 19,20,21 തീയതികളില്‍ ദര്‍ശനത്തിന് അനുമതി ഇല്ല
2021-10-18 17:32:54

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്ബയില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നേക്കാം എന്നുള്ളതിനാലും തുലാ മാസ പൂജക്കായി (19,20, 21 തീയതികളില്‍) ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നിലവിലെ സാഹചര്യത്താല്‍ ശബരിമല ദര്‍ശനത്തിനായി സംസ്ഥാനത്തിന്‍്റെ പല കേന്ദ്രങ്ങളിലും കാത്തു നില്ക്കുന്ന അയ്യപ്പഭക്തര്‍ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് അഡ്വ.എന്‍.വാസു പറഞ്ഞു. തീയ്യതി 18/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.