കടിഞ്ഞാണില്ലാതെ ഇന്ധന വില; വിമാന ഇന്ധനത്തെക്കാള്‍ ഉയര്‍ന്ന വില ഡീസലിന് നല്‍കേണ്ട രാജ്യമായി ഇന്ത്യ

2021-10-18 17:35:08

   കടിഞ്ഞാണില്ലാതെ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെ വിമാന ഇന്ധനത്തെക്കാള്‍ ഉയര്‍ന്ന വില ഡീസലിന് നല്‍കേണ്ട രാജ്യമായി ഇന്ത്യ മാറി. വിമാന ഇന്ധനത്തേക്കാള്‍ മൂന്നര മടങ്ങ് അധികനികുതി ഡീസലിന് ഈടാക്കുന്നതാണ് ഈ അന്തരത്തിന് കാരണം. ഇതിനിടെ ചരക്ക് കടത്ത് കൂലി വര്‍ദ്ധിച്ചതോടെ അവശ്യസാധനങ്ങളുടെ വിലയും രാജ്യത്ത് കുതിച്ചുയരുകയാണ്.

വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് ലിറ്ററിന് 79 രൂപയാണ് രാജ്യത്തെ വില. എന്നാല്‍ പെട്രോളിന് ആഴ്ചകള്‍ക്ക് മുന്‍പേ 100 രൂപ കടന്ന് ഇപ്പോഴും കുതിച്ചുയരുന്നു. ഡീസലിനും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 100 കടന്നു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവിലയുള്ള രാജസ്ഥാനില്‍ പെട്രോളിന് നൂറ്റി പതിനേഴും ഡീസലിന് നൂറ്റി ആറ് രൂപയുമാണ് വില. രാജ്യ തലസ്ഥാനത്ത് ഇത് യഥാക്രമം നൂറ്റി പന്ത്രണ്ടും , നൂറ്റി ആറ് രൂപയുമാണ്. ഇതോടെ വിമാന ഇന്ധനത്തെക്കാള്‍ ഉയര്‍ന്ന വില ഡീസലിന് നല്‍കേണ്ട രാജ്യമായി ഇന്ത്യ മാറി.

കേന്ദ്ര സര്‍ക്കാരിന്‍്റെ തെറ്റായ നികുതി സബ്രദായമാണ് ഈ അസമത്വത്തിന്‍്റെ അടിസ്ഥാന കാരണം. വിമാന ഇന്ധനത്തിനുള്ള കേന്ദ്ര നികുതി പതിനൊന്ന് ശതമാനവും , ഡീസലിന് കേന്ദ്രതീരുവ 38.54 % വുമാണ്. വന്‍കിട വിമാന കമ്ബനികള്‍ ഉപഭോതാക്കളായ വിമാന ഇന്ധനത്തെ അപേക്ഷിച്ച്‌ മൂന്നര മടങ്ങ് അധികമാണ് സാധാരണക്കാര്‍ ഉപഭോക്തക്കളായ ഡീസലിന് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതി.

ഡീസല്‍ വില വര്‍ദ്ധനവ് അവശ്യസാധനങ്ങളുടെ വിലയിലും പ്രതിഫലിച്ചു തുടങ്ങി. പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില രാജ്യത്ത് കുതിച്ചുയരുകയാണ്. ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് ചരക്ക് കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവാണ് പച്ചക്കറി വിലയിലും പ്രതിഫലിക്കുന്നത്. വടക്കേ ഇന്ത്യയില്‍ തക്കാളി , വലിയ ഉള്ളി തുടങ്ങിയവയുടെ വില കിലോക്ക് 60 രൂപ കടന്നു. കേരളം ഉള്‍പ്പെടെയുള്ള ഉപഭോഗ സംസ്ഥാനങ്ങളിലേക്ക് എത്തുമ്ബോള്‍ വില വീണ്ടും ഉയരും.
സിമന്‍റ് കമ്ബി തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ കള്‍ക്കും ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് വില കുതിച്ചുയര്‍ന്നു. പൊതുവിപണയിലെ

വിലവര്‍ദ്ധനവ് പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച ഇന്ധനതീരുവ കുറക്കുക മാത്രമാണ് പോംവഴി എന്ന് സാമ്ബത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ ഇന്ധന വില കൂടിയത് ഇന്ധന ഉപഭോഗം വര്‍ദ്ധിച്ചത് കൊണ്ടാണെന്ന വിചിത്രവാദവുമായി കേന്ദ്ര പെട്രാളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്തെത്തി. കോവിഡിന് ശേഷം ഇന്ധന ഉപഭോഗം വന്‍തോതില്‍ വര്‍ദ്ധിച്ചു എന്നും അത് വില വര്‍ദ്ധനവിന് കാരണമായെന്നുമാണ് കേന്ദ്ര മന്ത്രിയുടെ വാദം. ഇന്ധന വില നിര്‍ണ്ണയത്തിന്‍്റെ ഗിയറുകള്‍ തന്‍്റെ കൈവശമല്ലെന്ന വിചിത്ര ന്യായീകരണവും കേന്ദ്ര പെട്രോളിയം മന്ത്രി നടത്തി.                                           തീയ്യതി 18/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.