കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

2021-10-18 17:36:26

    കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ അനില്‍ രാജിനെ(21)യാണ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ 13നായിരുന്നു സംഭവം. കണ്ണൂര്‍ മേലേ ചൊവ്വയില്‍ പഠനത്തിനെത്തിയ 17കാരിയെയാണ് യുവാവ് പ്രലോഭിപ്പിച്ച്‌ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ വച്ച്‌ പീഡിപ്പിച്ചത്. വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.സംഭവം നടന്നത് കണ്ണൂരില്‍ നിന്ന് ആയതിനാല്‍ കേസ് തുടരന്വേഷണത്തിനായി കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറി. എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്ബേത്താണ് പ്രതിയെ പിടികൂടിയത്.                                                                    തീയ്യതി 18/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.