ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കിയ 21കാരന്‍ അറസ്റ്റില്‍

2021-10-20 17:56:38

    
    കൊല്ലം: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കി വന്ന കേസിലെ പ്രതി അറസ്റ്റിലായി. അഞ്ചല്‍ ഏരൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ഏരൂര്‍ അയിലറയില്‍ അശോക് ഭവനില്‍ അശോകന്‍റെ മകന്‍ അനില്‍ കുമാറി(21) നെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ധര്‍മ്മടത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

കണ്ണൂര്‍ ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച്‌ മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘ (24) യാണ് മരിച്ചത്. വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയായ അനഘ ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടില്‍വെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

- കൊല്ലത്ത് പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്നു; പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

ദേഹമാസകലം പൊള്ളലേറ്റ അനഘയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ യുവതി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പൊലീസ് കേസെടുത്തു. മൂന്ന് വര്‍ഷം മുമ്ബാണ് അനഘയുടെ വിവാഹം നടന്നത്. രണ്ട് വയസുള്ള ഇയാന്‍ മകനാണ്.

Murder| ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ പ്രണയം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ (illicit relationship) പേരില്‍, വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം (Ramanathapuram) ജില്ലയിലെ പരമകുടിയിലാണ് (Paramakudi)സംഭവം. നണ്ടുപ്പട്ടി (Nandupatti) ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്- അമൃതവല്ലി ദമ്ബതിമാരുടെ മകള്‍ കൗസല്യയാണ് (23) (Kausalya) കൊല്ലപ്പെട്ടത്. തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പൊലീസ് (Emaneswaram Police) അറസ്റ്റുചെയ്തു.

നാലുവര്‍ഷം മുന്‍പായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, യുവതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചു.

അബോധാവസ്ഥയില്‍ക്കിടന്ന യുവതിയെ അയല്‍ക്കാര്‍ചേര്‍ന്ന് പരമകുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും മകളെ വീട്ടിലേക്ക് കൊണ്ടുപോന്നു. പിന്നീട് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വിഷം കഴിച്ചു മകള്‍ മരിച്ചെന്നാണ് നാട്ടുകാരോട് പറഞ്ഞത്. പോലീസില്‍ അറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.

വിവരമറിഞ്ഞ എമനേശ്വരം പൊലീസ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്‍പ്പെടെ സംഭവത്തിന് കൂട്ടുനിന്നവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.                                     തീയ്യതി 20/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.