കെ.എസ്. ചിത്രയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വീസ

2021-10-20 17:59:01

    
    ദുബായ്∙ : യുഎഇയുടെ ഗോള്‍ഡന്‍ വീസ ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്. ദുബായ് ഇമിഗ്രേഷന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാറിയില്‍ നിന്നും ചിത്ര വീസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാളത്തിലെ ഗായികയായ ഒരാള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്.

അതെ സമയം നേരത്തേ, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫലി, ആശാ ശരത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കു ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു.നിക്ഷേപകര്‍ക്കും കലാരംഗത്തെ പ്രതിഭകള്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് .                                                               തീയ്യതി 20/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.