മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ബൈക്കും ഷെഡും കത്തിച്ചയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു

2021-10-21 17:09:47

    
    കൊല്ലം : വീട്ടില്‍ കയറി മോട്ടോര്‍ സൈക്കിളും ഷെഡും തീവച്ച് നശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പളളി കരിമ്പാലൂര്‍ പുത്തന്‍കുളത്ത് മുളമൂട്ടില്‍കുന്ന് കോളനിയില്‍ ര രാജൂ (43) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 15 ന് വെളുപ്പിന് രണ്ട് മണിക്ക് പ്രദേശവാസിയായ സന്തോഷിന്റെ വീട്ട് പുരയിടത്തിലെ ഷെഡില്‍ വച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇയാള്‍ ഗൃഹനാഥനായ സന്തോഷിന്‍റെ മകനുമായി മുന്‍പ് സംസാരിച്ച് പിണങ്ങിയതിന്‍റെ വിരോധത്തിലാണ് മോട്ടോര്‍ സൈക്കിളും ഷെഡും തീവച്ച് നശിപ്പിച്ചത്. സന്തോഷ് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് തിരിച്ചറിഞ്ഞുവെന്ന് മനസിലാക്കിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പാരിപ്പളളിയില്‍ വച്ച് പിടികൂടുകയായിരുന്നു.                                                                                                              തീയ്യതി 21/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.