അട്ടപ്പാടിയില്‍ 6 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു

2021-10-21 17:17:18

    
    ഷോളയൂര്‍:  അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ ആണ്‍കുഞ്ഞാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. അടുത്ത വര്‍ഷം ജനുവരി 12 നാണ് പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 15ന് തന്നെ പ്രസവിക്കുകയായിരുന്നു.

കുട്ടിക്ക് 715 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. പോഷക കുറവ് കാരണമുള്ള വിളര്‍ച്ചയും അമിത രക്തസമ്മര്‍ദവും പവിത്രയ്ക്ക് ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതാണ് പ്രസവം മൂന്ന് മാസം മുന്‍പാക്കിയത്. നേരത്തേയും പോഷകക്കുറവ് മൂലം നിരവധി ശിശുമരണം അട്ടപ്പാടിയില്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.

കാരണമെന്ത് തന്നെയായാലും അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ മരണം സാമൂഹിക, സാമ്ബത്തിക സാഹചര്യങ്ങളിലേക്കും അടിസ്ഥാന സൗകര്യമില്ലായ്മയിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. ആദിവാസി മേഖലകളുടെ അടിസ്ഥാനസൗകര്യ വികസനം, സമഗ്ര ആരോഗ്യ വികസനം എന്നിവ ഉള്‍പെടെയുള്ള വിവിധ പദ്ധതികള്‍ക്കായി കോടികളുടെ പാകേജാണ് കേന്ദ്ര സംസ്ഥാന സര്‍കാരുകള്‍ കൊണ്ടുവന്നത്. എന്നിട്ടും ഇപ്പോഴും തൂക്കകുറവുള്ള കുട്ടികള്‍ ജനിക്കുകയും പലകാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്യുന്നത് പദ്ധതി നടത്തിപ്പിലെ വീഴ്ചകളാണ് തെളിയിക്കുന്നത്.                                                                                                                                    തീയ്യതി 21/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.