സില്‍വര്‍ ലൈന്‍ അനുമതി വേഗത്തിലാക്കണം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

2021-10-22 17:21:15

    
    ന്യൂഡല്‍ഹി > മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരം മുതല് കാസര്ഗോഡ് വരെ നാലു മണിക്കൂര് കൊണ്ട് എത്തിച്ചേരാന് കഴിയുന്ന സെമി ഹൈസ്പീഡ് റെയില് ലൈന് (സില്വര് ലൈന്) പ്രോജക്ടിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് അദ്ദേഹം കേന്ദ്ര റെയില്വേ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര ഏജന്‍സികള്‍ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തി.

ഇത് സ്റ്റേറ്റിന് ഏറ്റെടുക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 33700 കോടി രൂപ കേന്ദ്ര സാമ്ബത്തിക കാര്യ വകുപ്പു മുഖാന്തിരം ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ് ഡബ്ള്യൂ എന്നീ ഏജന്സികളില് നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസല്‍. പ്രോജക്ടിനെ കൂടുതല്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര റെയില്‍ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കടബാധ്യത റെയില്‍വേയ്ക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതിനാല്‍ ഇത് സംബന്ധിച്ച്‌ വ്യക്തത വരുത്താന്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്‌ തുടര്‍ ചര്‍ച്ചകള്‍ നടക്കും.

63941 കോടി രൂപയുടെ പ്രോജക്ടാണ് സില്‍വര്‍ ലൈന്‍. ഇതില് 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടര് ഭൂമിയും റെയില്വേയുടേതാണ്. ബാക്കി തുക സംസ്ഥാന സര്ക്കാര് കണ്ടെത്തേണ്ടതുണ്ട്. 13362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്കോയും കിഫ്ബിയും സംസ്ഥാന സര്ക്കാരും ചേര്ന്ന് വഹിക്കും. ബാക്കിയുള്ള തുക റെയില്വേ, സംസ്ഥാന സര്ക്കാര്, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും. പ്രോജക്ടിന് റെയില്വേ മന്ത്രാലയം പ്രാഥമിക അംഗീകാരം (Approval in principle) നല്കിയിട്ടുള്ളതും അന്തിമ അനുമതിക്കായി ഡീറ്റെയില്ഡ് പ്രോജക്‌ട് റിപ്പോര്ട്ട് കേരള സര്ക്കാര് റെയില്വേ ബോര്ഡിന് സമര്പ്പിച്ചിട്ടുള്ളതുമാണ്.

കേന്ദ്ര ധനമന്ത്രാലയം ഭൂമി ഏറ്റെടുക്കല് നടപടിയുമായി മുന്നോട്ട് പോകാന് അനുമതി നല്കിയിട്ടുള്ളതുമാണ്.യോഗത്തില്‍ രാജ്യസഭ എം.പി ജോണ്‍ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍, കെ. റെയില്‍ മാനേജിംഗ് ഡയറക്ടര്‍ കെ. അജിത് കുമാര്‍, സ്പെഷ്യല്‍ ഓഫീസര്‍ വിജയകുമാര്‍, കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.                     തീയ്യതി 22/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.