വീരപ്പനെ പോലും ഇത്ര സാഹസികമായി പിടികൂടിയിട്ടില്ല.! ഉടുമ്പിനെ കൊന്ന്​ പാചകം ചെയ്ത്‌ കഴിച്ച മൂന്ന്‌ പേരെ ഒമ്പതു വനപാലകർ ചേർന്ന് അതിസാഹസികമായി കീഴടക്കി ജയിലിൽ അടച്ചു

2021-10-22 17:25:01

    
    പത്തനംതിട്ട : ഉടുമ്പിനെ കൊന്ന്​ മാംസം പാചകം ചെയ്ത്‌ കഴിച്ച മൂന്ന്‌ പേർ പിടിയിൽ.  വടശ്ശേരിക്കര കൊടുമുടി രേഷ്​മാലയത്തില്‍ എം.ആര്‍ രാധാകൃഷ്‌ണന്‍ (46), കൊടുമുടി മുരുപ്പേല്‍ എം.കെ അനു (36), മീന്‍കുഴി മാമ്പറ്റയില്‍ സജി ആനന്ദന്‍(49) എന്നിവരാണ്​ അറസ്​റ്റിലായത്​. കൊടുമുടി വനത്തില്‍ നിന്നാണ്‌ ഇവര്‍ ഉടുമ്പിനെ പിടികൂടിയത്‌.​ മാംസം പാചകം ചെയ്തു കഴിക്കുന്നതിനിടെയാണ് മൂന്നംഗ സംഘത്തെ വനപാലകർ അറസ്റ്റു ചെയ്‌തത്. ഇവരെ കോടതി റിമാന്‍ഡ്​​ ചെയ്​തു. 

തിങ്കളാഴ്‌ച വൈകുന്നേരമാണ്‌ ഇവര്‍ കൊടുമുടി വനത്തില്‍ വെച്ച്‌ വേട്ടനായയെ ഉപയോഗിച്ച്‌ ഉടുമ്പിനെ പിടികൂടിയത്. ബുധനാഴ്​ച രാവിലെ രാധാകൃഷ്‌ണന്‍റെ വീട്ടില്‍ മാംസം പാകം ചെയ്യുമ്പോഴാണ് വനപാലകര്‍ എത്തി മൂന്നു പേരെയും അറസ്​റ്റ്‌ ചെയ്‌തത്‌. നാലാം പ്രതി സുനില്‍ ഒളിവിലാണ്‌. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.

 വടശ്ശേിക്കര റെയ്​ഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ ആർ.വിനോദ്​, ചിറ്റാർ ഫോറസ്റ്റ്​ സ്​റ്റേഷൻ ഡെപ്യൂട്ടി റെയ്​ഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ സുനിൽ.കെ, സെക്ഷൻ ഫോറസ്റ്റ്​ ഓഫീസർ അശോകൻ, ബീറ്റ്​ ഫോറസ്റ്റ്​ ഓഫീസർമാരായ അനസ്​.ജെ, ജോസ്​.എ, സുബിമോൾ ജോസഫ്​, ഡ്രൈവർ ശരത്​ പ്രതാപ്​, ഫോറസ്റ്റ്​ വാച്ചർ രാമ​ചന്ദ്രൻ എന്നിവർ ചേർന്നാണ്​ നായാട്ട്​ സംഘത്തെ പിടികൂടിയത്​. 

വാൽകഷ്ണം : ഇന്നത്തെ മറ്റൊരു വാർത്ത കൂടി വായിക്കുക : കശുവണ്ടി ഇറക്കുമതിക്കേസിൽ ഒന്നാം പ്രതിയായ ഖാദി ബോർഡ് സെക്രട്ടറി കെ.എ.രതീഷിന്റെ ശമ്പളം  ഇരട്ടിയാക്കി,  അഡീഷണൽ സെക്രട്ടറിയുടെതിന്  തുല്യമാക്കി  വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.  നിലവിൽ ബോർഡ് സെക്രട്ടറിക്ക് 70000 രൂപയാണ് ശമ്പളം.  വിവാദത്തെതുടർന്ന് കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി  മരവിപ്പിച്ച ശമ്പള വർധനയാണ്  ഇപ്പോൾ ഇരട്ടിയാക്കിയത്.  കശുവണ്ടി കോർപറേഷനിൽ എം.ഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയിൽ ക്രമക്കേട് കണ്ടെത്തിയ സി.ബി.ഐ, തിരുവനന്തപുരം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് കെ.എ.രതീഷ്.                                                                       തീയ്യതി 22/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.