നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തീയറ്ററില്‍ വിലക്കണം: ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍

2021-10-23 17:14:50

    
    തിരുവനന്തപുരം : നടന്‍ പൃഥ്വിരാജിന്റെ് സിനിമകള്‍ക്ക് തീയറ്ററില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒടിടിയില്‍ റീലിസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചില തീയേറ്റര്‍ ഉടമകള്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് നടന്ന സിനിമ തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

അതേസമയം, സാഹചര്യങ്ങളാണ് ഒടിടി തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇതിനകം പൃഥ്വിരാജിന്റെ മൂന്ന് സിനിമകളാണ് ഒടിടിയില്‍ റിലീസ് ചെയ്തിട്ടുള്ളത്. 'കോള്‍ഡ് കേസ് ആണ് ആദ്യ ചിത്രം. പിന്നീട് കുരുതിയും ഭ്രമവും തീയേറ്റര്‍ കാണാതെ പോയി. മൂന്ന് ചിത്രങ്ങളും ആമസോണ്‍ പ്രൈംമിലൂടെയാണ് പ്രദര്‍ശനം നടത്തിയത്.

അതേസമയം ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജിന്റെ അടുത്ത ചിത്രങ്ങള്‍. ചിത്രീകരണം പൂര്‍ത്തിയായ ബ്രോ ഡാഡി സംവിധാനം ചെയ്തിരിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. ചിത്രവും ഒടിടി റിലീസായി എത്തും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.                                                                                                                               തീയ്യതി 23/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.