ജനങ്ങള്‍ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് മോദി: എം കെ ഫൈസി

2021-10-23 17:17:07

    
    തഞ്ചാവൂര്‍: രാജ്യത്തെ ജനങ്ങള്‍ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പാര്‍ട്ടി തമിഴ്‌നാട് സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു എന്നു കേള്‍ക്കുമ്ബോള്‍ തന്നെ ജനങ്ങള്‍ ഭയവിഹ്വലരായി അവരവരുടെ ദൈവങ്ങളെ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയാണ്. ലോകത്തൊരിടത്തും ഇത്തരത്തില്‍ ഒരു ഗതികേടില്ല. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി വിറ്റുതുലയ്ക്കുകയാണ്. മുമ്ബ് സംഘപരിവാരം മുസ്‌ലിംകളെ മാത്രമാണ് ഭയപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. ക്രൈസ്തവരും ദലിതുകളും സ്ത്രീകളും കര്‍ഷകരും എല്ലാവരും ഇന്ന് ഭയത്തിലാണ്. രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഓരോ നിയമനിര്‍മാണങ്ങളും നടത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് യാതൊരു അധികാരങ്ങളുമില്ലാതാക്കുന്ന വിധത്തിലാണ്. ഇന്ത്യാ രാജ്യം മുഴുവന്‍ അവരുടെ പോലിസ് സേനയുടെ കീഴിലാക്കാന്‍ നോക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ഉള്‍പ്പെടെയുള്ളവരെ വരുതിയിലാക്കാന്‍ വേണ്ടിയാണ് ബിഎസ്‌എഫിന് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്. എത്രയെത്ര ഏജന്‍സികളാണ് ജനങ്ങളെ വിരട്ടി നിര്‍ത്താന്‍ രംഗത്തുവരുന്നത്.

രാജ്യം അതീവ ഗുരുതരമായ സാഹചര്യം നേരിടുമ്ബോള്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ളവരുടെ നിലപാട് ഖേദകരമാണ്. എല്ലാവരും ബിജെപി പറയുന്നതിനോടൊപ്പം നില്‍ക്കുന്നു. ബിജെപി ഏറ്റവും വലിയ ശ്രീരാമ പ്രതിമ നിര്‍മിക്കാനൊരുങ്ങുമ്ബോള്‍ അഖിലേഷ് ഏറ്റവും വലിയ പരശുരാമ പ്രതിമ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആശുപത്രികളോ സര്‍വകലാശാലകളോ നിര്‍മിക്കുന്നതിനല്ല ശ്രമിക്കുന്നത്. രാജ്യത്ത് നിര്‍ണായകമായ മുസ്ലിംകളെയോ ആദിവാസികളെയോ ദലിതുകളെയോ ഒരു പാര്‍ട്ടിയും അഡ്രസ് ചെയ്യുന്നില്ല.

ബിജെപിയോട് നേര്‍ക്കുനേര്‍ നേരിടുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി എസ്ഡിപിഐ മാത്രമാണ്. രാജ്യത്തിന്റെ രക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് എസ്ഡിപിഐക്കൊപ്പം നില കൊള്ളുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമുണ്ടാകില്ല. രാജ്യത്തെ മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മൗനത്തിലാണ്. കാരണം അവര്‍ക്ക് മോദിയെയും അമിത് ഷായെയും യോഗിയെയും ഭയമാണെന്നും ഈ അവസ്ഥ മാറി നിര്‍ഭയമായൊരു സാഹചര്യം ഉരുത്തിരിയുമെന്നും അതിനാണ് എസ്ഡിപിഐ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും എം കെ ഫൈസി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലയ് മുബാറക് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍, ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവി, നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം പി അബ്ദുല്‍ മജീദ് ഫൈസി സംസാരിച്ചു.                                                                                           തീയ്യതി 23/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.