മണ്ണാര്‍ക്കാട്ട് മഴയില്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി; ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യി

2021-10-26 17:18:52

    
    മ​ണ്ണാ​ര്‍​ക്കാ​ട്: ​ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ടി​പ്പു​സു​ല്‍​ത്താ​ന്‍ റോ​ഡി​ലെ വി​നാ​യ​ക ന​ഗ​ര്‍ കോ​ള​നി​യി​ലെ വീ​ടു​ക​ളില്‍ വെ​ള്ളം ക​യ​റി​ . താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ വീ​ടു​ക​ള്‍​ക്ക​ക​ത്തേ​ക്കും വെ​ള്ള​മെ​ത്തു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.
അ​ഴു​ക്കു​ചാ​ലു​ക​ള്‍ നി​റ​ഞ്ഞ​തോ​ടെ ന​ഗ​ര​ത്തി​ല്‍ പ​ല ഭാ​ഗ​ത്തും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തോ​ടു​ക​ള്‍ ക​ര​ക​വി​യു​ക​യും ചെ​യ്തു. തെ​ങ്ക​ര ത​ത്തേ​ങ്ങ​ല​ത്ത് തോ​ട് ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന്​ നി​ര​വ​ധി വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി.

ത​ത്തേ​ങ്ങ​ലം ഫോ​റ​സ്​​റ്റ്​ ഔ​ട്ട് പോ​സ്​​റ്റി​നു സ​മീ​പ​മു​ള്ള നി​ലം​പ​തി വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ഇതുമൂലം ഇ​രു​മ്ബു ഗ​ര്‍​ഡ​ര്‍ കൊ​ണ്ടു​ള്ള ന​ട​പ്പാ​ലം ഒ​ലി​ച്ചു​പോ​യി. വെ​ള്ള​പാ​ടം ഭാ​ഗ​ത്തും തോ​ടി​ല്‍ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ ഇ​ന്നു​മു​ണ്ടാ​യി. സ​മീ​പ​വാ​സി​ക​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. ത​ത്തേ​ങ്ങ​ലം-​കൈ​ത​ച്ചി​റ റോ​ഡി​ലെ പാ​ലം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. സൈ​ല​ന്‍​റ് വാ​ലി മ​ല​നി​ര​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ മ​ഴ​യാ​ണ് തോ​ടു​ക​ളി​ലും ഇ​തോ​ടൊ​പ്പം കു​ന്തി​പ്പു​ഴ-​നെ​ല്ലി​പ്പു​ഴ​ക​ളി​ലും വെ​ള്ളം പെ​ട്ടെ​ന്ന് ഉ​യ​രാ​ന്‍ കാ​ര​ണം.                                                                                               തീയ്യതി 26/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.