സംസ്ഥാനത്തെ മോടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടിയതായി മന്ത്രി ആന്റണി രാജു

2021-10-27 17:11:56

    
    തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി തീയതി നീട്ടി. നവംബര്‍ 10 വരെയാണ് തീയതി നീട്ടിയത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷത്തെ ഒറ്റത്തവണ നികുതിയ്ക്ക് പകരം അഞ്ച് വര്‍ഷത്തെ നികുതി അടച്ചവര്‍ക്ക് ബാക്കി 10 വര്‍ഷത്തെ നികുതിയ്ക്ക് 10 ദ്വൈമാസ തവണകളാണ് അനുവദിച്ചിരുന്നത്. ആദ്യ ഗഡു മെയ് 10ന് മുമ്ബ് അടയ്ക്കാനും തുടര്‍ന്നുള്ളവ ഒമ്ബത് ദ്വൈമാസ തവണകളും നിഷ്‌കര്‍ഷിച്ചിരുന്നു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ മെയ് മുതല്‍ സംസ്ഥാനത്ത് ഭാഗിക ലോക് ഡൗണ്‍ ആയിരുന്നതിനാല്‍ നികുതി അടയ്ക്കുവാന്‍ വാഹന ഉടമകള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയും പല വാഹനങ്ങളും ബ്ലാക് ലിസ്റ്റില്‍പെട്ട് നിരത്തിലിറക്കാനാവാത്ത അവസ്ഥയിലാകുകയും ചെയ്തു. ഇത് സംബന്ധിച്ച്‌ നിരവധി പരാതി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്നും തുര്‍ന്നുള്ള തവണകള്‍ കൃത്യമായി അടയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി.                                     തീയ്യതി 27/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.