കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങി സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം

2021-10-27 17:13:39

    
    കണ്ണൂര്‍: കാള്‍ടെക്​സ്​ ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം.
സിഗ്​നലില്‍ കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറി​െന്‍റയും ഇടയില്‍ നിര്‍ത്തിയ സ്​കൂട്ടര്‍ രണ്ടുവാഹനങ്ങളുടെയും ഇടയില്‍ കുടുങ്ങുകയായിരുന്നു. തലയിലൂടെ കണ്ടെയ്​നര്‍ ലോറി കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്​.

സ്ഥലത്തെത്തിയ കണ്ണൂര്‍ ഫയര്‍ഫോഴ്​സ്​ മൃതദേഹം ജില്ല ആശുപത്രിയിലേക്ക്​ മാറ്റി. അപകടത്തെ തുടര്‍ന്ന്​ അല്‍പനേരം ഗതാഗതം മുടങ്ങി. ഒരുമാസം മുമ്ബ്​​ ഇതേസ്ഥലത്ത്​ സ്​കൂട്ടര്‍ യാത്രക്കാരി ലോറി കയറി മരിച്ചിരുന്നു.                                                                                                                                        തീയ്യതി 27/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.