മദ്യ ഉപയോഗം കുറഞ്ഞപ്പോള്‍ ലഹരി വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചു; മന്ത്രി എം.വി.ഗോവിന്ദന്
2021-10-27 17:15:29

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗം കുറഞ്ഞതോടെ ലഹരി വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചുവെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദന് പറഞ്ഞു . നിയമസഭയില്‍ എം.കെ.മുനീറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി രേഖാമൂലം നല്‍കുകയായിരുന്നു അദ്ദേഹം .കോവിഡ് മൂലമുണ്ടായ ലോക്ഡൗണ്‍ മദ്യവില്‍പ്പന കുറയാന്‍ കാരണമായിട്ടുണ്ട്. 205.41 കെയിസ് മദ്യമാണ് 2016-17 കാലത്ത് വിറ്റത്. ഇക്കാലയളവില്‍ 150.13 കെയിസ് ബീയറും വിറ്റഴിച്ചു. എന്നാല്‍ 2020-21 വര്‍ഷത്തില്‍ വില്‍പ്പന 187.22 ലക്ഷം കെയിസായി കുറഞ്ഞു. സമാന കാലത്ത് ബിയര്‍ വില്‍പ്പനയിലും കുറവ് രേഖപ്പെടുത്തി. 72.40 ലക്ഷം കെയിസ് ബിയറാണ് ഇക്കാലത്ത് വിറ്റത്. തീയ്യതി 27/10/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.