ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്ത രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് വിടണ്ട: വിദ്യാഭ്യാസമന്ത്രി

2021-10-27 17:18:03

    
    തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ അ​ട​ഞ്ഞ് ​കി​ട​ന്ന സ്കൂളുകളി​ല്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുകയാണ്. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് പ്രകാശനം ചെയ്തു. സ്കൂള്‍ തുറക്കല്‍ ആഘോഷമാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കള്‍ നിര്‍ബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്സിന്‍ മാത്രം എടുത്തിട്ടുള്ള രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നും മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച്‌ ടൈംടേബിള്‍ മാറ്റും. സ്കൂളിലെ സാഹചര്യം അനുസരിച്ചാകും ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.                                                                                                                    തീയ്യതി 27/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.