മദ്യപിക്കാന്‍ 10 രൂപ നല്‍കാത്തതിന്​ 50കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

2021-10-28 17:10:46

    
    മുംബൈ: മഹാരാഷ്​ട്രയില്‍ മദ്യത്തിന്​ 10 രൂപ നല്‍കാന്‍ വിസമ്മതിച്ച 50കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. ബുല്‍ധാന ജില്ലയിലാണ്​ സംഭവം.
50കാരനായ ഭഗവത്​ സിതാറാമാണ്​ മരിച്ചത്​. 40കാരനായ വിനോദ്​ ലക്ഷ്​മണ്‍ വാങ്കഡെ, 35കാരനായ ദിലീപ്​ ത്രയംബക്​ ബോ​ധെ എന്നിവരാണ്​ അറസ്റ്റിലായത്​.

മൂവരുംചേര്‍ന്ന്​ മദ്യപിക്കാനായി തൊട്ടടുത്ത മദ്യശാലയി​െലത്തുകയായിരുന്നു. തുടര്‍ന്ന്​ പ്രതികള്‍ ഇരുവരും ഭഗവതിനോട്​ 10 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ ഭഗവത്​ തയാറായില്ല.

പിന്നീട്​ ഭഗവത്​ ഷോപ്പില്‍നിന്ന്​ പുറത്തിറങ്ങി നടന്നുപോകുന്നതിനിടെ പ്രതികളിരുവരും പിറകില്‍നിന്ന്​ മരത്തടികൊണ്ട്​ തലക്കടിക്കുകയായിരുന്നു. ബോധരഹിതനായി വീണ ഭഗവത്​ സംഭവ സ്​ഥലത്തുവെച്ചു​തന്നെ മരിച്ചു.

രക്തത്തില്‍ കുളിച്ച നിലയില്‍ മദ്യശാലക്ക്​ സമീപത്തുനിന്ന്​ ഭഗവതിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന്​ ഒരു മണിക്കൂറിനകം പ്രതികളെ പൊലീസ്​ പിടികൂടി.                                                                                                          തീയ്യതി 28/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.