സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍

2021-10-28 17:11:52

    
    കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ അമ്മാവന്‍ അറസ്റ്റില്‍. എടവിലങ്ങ് സ്വദേശി സിദ്ധാര്‍ഥനെയാണ് (52) കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്‌പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവും അമ്മയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല.

ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി സ്വദേശി ചക്കുംകേരന്‍ സുദര്‍ശനന്റെ മകള്‍ ആര്യയെയാണ് (21) കഴിഞ്ഞ ഫെബ്രുവരി 26ന് ഭര്‍ത്താവ് എടവിലങ്ങ് കാര ആലപ്പാട്ട് ഷിജിന്‍ബാബുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആര്യയുടെ അച്ഛന്‍ സുദര്‍ശനന്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ഷിജിന്‍ബാബു, അമ്മ ഷീബ, അമ്മാവന്‍ സിദ്ധാര്‍ത്ഥന്‍, ഇയാളുടെ ഭാര്യ പ്രസന്ന എന്നിവര്‍ക്കെതിരെ സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളനുസരിച്ച്‌ കേസെടുത്തത്.                                                                        തീയ്യതി 28/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.