ഷീല ആനവണ്ടിയോടിക്കും ഇനി കൊട്ടാരക്കരയിലൂടെ

2021-10-28 17:14:04

    
    കൊട്ടാരക്കര: കെഎസ്‌ആര്‍ടിസിയിലെ ഏക വനിതാഡ്രൈവര്‍ ഷീലയെ തെക്കന്‍കേരളത്തിലെ റോഡുകളിലും ഇനി കാണാം. പെരുമ്ബാവൂരില്‍ നിന്നു കൊട്ടാരക്കര ഡിപ്പോയിലേക്കു സ്ഥലംമാറ്റപ്പെട്ട ഷീല ആണുങ്ങള്‍മാത്രം വളയം പിടിച്ചിരുന്ന കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടില്‍ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റും ഓടിച്ചുതുടങ്ങി. ദേശിംഗനാടിന്റെയും തലസ്ഥാന നഗരിയുടെയും പാതകളില്‍ ആനവണ്ടിയുടെ സാരഥിയായി ഷീലയെ കാണാം.

കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങള്‍ക്കു മുന്‍പാണ് കൊട്ടാരക്കരയിലേക്കു സ്ഥലം മാറ്റിയത്. 2013ലാണ് കോതമംഗലം ചെങ്ങനാല്‍ കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ ഷീല കെഎസ്‌ആര്‍ടിസി ഡ്രൈവറാകുന്നത്. കോതമംഗലം സ്വദേശിയായ ഷീലയെ ദിവസങ്ങള്‍ക്കുമുന്‍പാണ് കൊട്ടാരക്കരയിലേക്കു സ്ഥലംമാറ്റിയത്.

എം പാനലായി മുന്‍പ് ചില വനിതാ ഡ്രൈവര്‍മാര്‍ ഡിപ്പോയില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യ സ്ഥിരം ഡ്രൈവര്‍ ഷീലയായിരുന്നു. ഡ്രൈവിങ് സ്‌കൂളില്‍ പരിശീലകയായിരുന്ന ഷീലയ്ക്ക് സ്വകാര്യബസുകള്‍ ഓടിച്ചുള്ള പരിചയവും ഡ്രൈവര്‍മാരായ സഹോദരന്മാരുടെ പിന്തുണയും കരുത്തായി. 200 കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കു സ്ഥലംമാറ്റുമ്ബോള്‍, വനിതാ ജീവനക്കാരുടെ സ്ഥലംമാറ്റം സ്വന്തം ജില്ലയിലെ ഡിപ്പോകളില്‍ ഒതുങ്ങണമെന്ന മാനദണ്ഡവും മേലുദ്യോഗസ്ഥര്‍ മറന്നു.

കൊട്ടാരക്കരയിലേക്കുള്ള സ്ഥലംമാറ്റത്തിന്റെ കാരണം അറിയില്ലെങ്കിലും ജോലിയില്‍ ഷീല സജീവമായി. കൊട്ടാരക്കര ഡിപ്പോയില്‍ സ്വസ്ഥമായി വിശ്രമിക്കാന്‍ ഇടമില്ല എന്നതുമാത്രമാണ് ഷീലയുടെ ഏക പരാതി.                                                     തീയ്യതി 28/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.