രജനികാന്തിനെ​ തലച്ചോറിലേക്കുള്ള രക്തപ്രവാഹം പുനസ്ഥാപിക്കുന്നതിനുള്ള ശസ്​ത്രക്രിയക്ക്​ വിധേയനാക്കി;

2021-10-29 17:59:09

    
    ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.​ വെള്ളിയാഴ്ച 'കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്‍' എന്ന ശസ്​ത്രക്രിയക്കാണ്​ വി​േധയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം താരം ആശുപത്രി വിടും.

തലക്കറക്കത്തെ തുടര്‍ന്ന് വ്യാഴാഴ്​ച വൈകീട്ടാണ്​ ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്​. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച്‌​ അടിയന്തിര ശസ്​ത്രക്രിയക്ക്​ വിധേയനാക്കുകയായിരുന്നു.

തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോട്ടിഡ് എന്‍ഡാര്‍ട്ടറെക്ടമി. കഴുത്തി​െന്‍റ ഭാഗത്ത്​ തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച്‌ തടസപാളി നീക്കം ചെയ്യുന്നതാണ്​ രീതി. വെള്ളിയാഴ്​ച രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ്​ സുരക്ഷ ശക്തമാക്കി. 50ഒാളം പൊലീസുകാരെയാണ്​ സുരക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്​.                                                                                                                      തീയ്യതി 29/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.