രണ്ടു ദിവസത്തെ തെരച്ചിലില്‍ മുപ്പത് പിടികിട്ടാപ്പുള്ളികളെ വലയിലാക്കി പോലീസ്‍

2021-10-29 17:59:48

    
    കോഴിക്കോട്: പോലീസ് നടത്തിയ പ്രത്യേകം തെരച്ചിലില്‍ മുപ്പത് പിടികിട്ടാപ്പുള്ളികളെ പിടികൂടി. വിവിധ കേസുകളിലായി ഏറെക്കാലമായി ഒളിവിലായിരുന്ന പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ പോലീസ്‌സ്റ്റേഷനുകളില്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടവരാണ് പിടിയിലായത്.

സിറ്റി കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്‌നില്‍ മഹാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിവിധ പോലീസ്‌സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒ കളാണ് പ്രത്യേക പരിശോധനയില്‍ പങ്കെടുത്തത്.

വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിയിലായ പ്രതികളുടെ എണ്ണം: മെഡിക്കല്‍കോളജ് സ്റ്റേഷന്‍-ഒന്ന്, കുന്നമംഗലം-മൂന്ന്, ചേവായൂര്‍-രണ്ട്, എലത്തൂര്‍-മൂന്ന്, നടക്കാവ്-ഏഴ്, വെള്ളയില്‍-അഞ്ച്, ടൗണ്‍-നാല്, കസബ-ഒന്ന്, പന്നിയങ്കര-ഒന്ന്, ട്രാഫിക്-രണ്ട്, ബേപ്പൂര്‍-ഒന്ന്.                                                               തീയ്യതി 29/10/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.