സ്റ്റാര്‍ മാജിക്കിലെ അനുവിന്റെ തങ്കച്ചന് വിവാഹമായി

2021-11-01 17:14:58

    
    സ്റ്റാര്‍ മാജിക്കിലെ എല്ലാ താരങ്ങളെയും പോലെ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് തങ്കു എന്ന തങ്കച്ചന്‍ വിതുര.


ജീവിതത്തിലെ പ്രാരാബ്ധത്തിന്റെ കാലങ്ങളില്‍ വെറുതെ ഒരാളെ കൂടെ കൂട്ടാന്‍ തോന്നിയിട്ടില്ലെന്നായിരുന്നു ഇതുവരെയും വിവാഹത്തെക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ താരം പറഞ്ഞിരുന്ന മറുപടി.

തങ്കച്ചന്‍ ഇപ്പോള്‍ വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് പുതുതായി എത്തിയിരിക്കുന്നത്.സ്റ്റാര്‍ മാജിക് അവതാരക ആയ ലക്ഷ്മി നക്ഷത്ര തന്റെ യുട്യൂബ് ചാനലിലൂടെയാണ് തങ്കുവിന്റെ വിവാഹക്കാര്യം പുറത്ത് വിട്ടത്.

എപ്പോഴാണ് കല്യാണമെന്ന ലക്ഷ്മിയുടെ ചോദ്യത്തിന് അതൊക്കെ ഉണ്ടെന്നാണ് താരം ആദ്യം പറഞ്ഞിരുന്നത്.
സ്റ്റാര്‍ മാജിക്കിലെ എല്ലാ താരങ്ങളെയും പോലെ പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രിയപ്പെട്ട താരമാണ് തങ്കച്ചന്‍ വിതുര.

ചില സര്‍പ്രൈസുകളൊക്കെ തങ്കു പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ആളാരാണെന്ന് തനിക്ക് അറിയാമെന്നും ഞാനത് പറയില്ലെന്നും ലക്ഷ്മി നക്ഷത്ര വിഡിയോയില്‍ പറയുന്നുണ്ട്.ഒരു ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരിക്കും തങ്കുവിന്റേതെന്നും ലക്ഷ്മി പറഞ്ഞു. അത് തങ്കച്ചന്‍ സമ്മതിക്കുകയും ചെയ്തു.

കല്യാണം ഉടനെ കാണുമെന്നും, ആ സമയത്ത് ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ തന്നെ ലൈവ് ആയി നിങ്ങളിലേക്ക് എത്തിക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.ചാനലിലെ പരിപാടിക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോസും ഫോട്ടോസും ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

കോമഡി സൂപ്പര്‍ നൈറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തങ്കു. നേരത്തെ സ്റ്റാര്‍ മാജികിലെ മറ്റൊരു താരം അനുവിനെയും ചേര്‍ത്ത് തങ്കച്ചന്റെ പേര് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍, സത്യാവസ്ഥ താരങ്ങള്‍ തന്നെ തുറന്നു പറഞ്ഞിരുന്നു.

സഹതാരങ്ങളുടെ വീടുകളില്‍ പോയി അവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്ത് അവര്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന ലക്ഷ്മി ആ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഏറ്റവുമൊടുവിലായിരുന്നു സ്റ്റാര്‍ മാജിക്ക് താരവും മിമിക്രി അവതാരകനുമായ തങ്കച്ചന്‍ വിതുരയുടെ നാട്ടില്‍ എത്തിയത്. പുഴക്കരയില്‍ വെച്ച്‌ താരം നടത്തിയ പാചക വീഡിയോയിലാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന വിവരം ലക്ഷ്മി വെളിപ്പെടുത്തിയത്.

ഏതായാലും കാത്തിരുന്നത് പോലെ തങ്കുവിനൊരു പെണ്ണ് കിട്ടിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. തങ്കുവിന്റെ കല്യാണക്കാര്യം പറഞ്ഞുള്ള വീഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്.                              01/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.