ഒമ്പത് മിനിറ്റില്‍ 32 ഭാഷകളിലെ കുട്ടിക്കവിതകള്‍; ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി മൂന്ന് വയസ്സുകാരി
2021-11-01 17:16:02

ഒമ്ബത് മിനിറ്റില്‍ 32 ഭാഷകളിലെ കുട്ടിക്കവിതകള്‍ പാടി മൂന്ന് വയസ്സുകാരി ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സില്‍ ഇടംനേടി.മാതൃഭാഷ മധുരും നുണഞ്ഞ് തുടങ്ങുന്ന പ്രായത്തിലാണ് 18 ഇന്ത്യന്‍ ഭാഷകളും 14 വിദേശഭാഷകളും ആദ്യശ്രീയുടെ കുഞ്ഞുനാവില്‍ വഴങ്ങുന്നത്. വെള്ളനാട് രുഗ്മ ഭവനില്‍ സിദ്ധാര്‍ഥ് -നീതു ദമ്ബതികളുടെ മകളാണ്. തമിഴും ഹിന്ദിയും തെലുങ്കും കന്നടയും ഉര്‍ദുവും ബംഗാളിയും മാത്രമല്ല, ഫ്രഞ്ചും റഷ്യനും ജര്‍മനും ജാപ്പനീസും സ്പാനിഷും ഡച്ചും സ്വീഡിഷുമെല്ലാം കുട്ടിപ്പാട്ടുകളായി ഇൗ കുരുന്നിെന്റ വരുതിയിലുണ്ട്. ഭാഷയുടെ പേര് പറഞ്ഞാല്‍ മതി, ആ ഭാഷയിലെ പാട്ട് ആദ്യശ്രീ പാടും.
ഒരു വയസുള്ളപ്പോള്‍തന്നെ മകള്‍ ടി.വിയിലെ പാട്ട് ശ്രദ്ധിക്കാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥ് പറയുന്നു. മൂളാനും ശ്രമിച്ചിരുന്നു. ഒരു വയസ്സ് പൂര്‍ത്തിയാകും മുേമ്ബ കുഞ്ഞ് സംസാരിച്ച് തുടങ്ങി. മൊബൈല്‍ ഫോണില്‍ യൂട്യൂബില്‍ പാട്ട് കാണിക്കുേമ്ബാള് അതൊക്കെ ഏറ്റുപാടും. പെെട്ടന്ന് മനപ്പാഠമാക്കാന്‍ കഴിവുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. പിന്നീട് ഒാരോ ഭാഷകളിലെ പാട്ട് കേള്‍പ്പിക്കുകയും പാടിക്കുകയുമായിരുന്നെന്ന് സിദ്ധാര്‍ഥ് പറയുന്നു. രണ്ട് മാസം കൊണ്ടാണ് 32 ഭാഷകളിലെ പാട്ടുകള്‍ സ്വായത്തമാക്കിയത്. ഇപ്പോള്‍ 38-40 ഭാഷകളിലെ കുട്ടിക്കവിതകള്‍ ഇൗ നാവില്‍ ഭദ്രമാണ്. സര്‍ട്ടിഫിക്കറ്റ്, മെഡല്‍, െഎ.ഡി കാര്‍ഡ്, പേന എന്നിവയൊക്കെയാണ് ഇന്ത്യന്‍ ബുക്ക് ഒാഫ് റെക്കോഡ്സിെന്റ ഭാഗമായി കിട്ടിയത്. ഇേതാെടാപ്പം ഇന്റര്‍ നാഷനല്‍ ബുക് ഒാഫ് റെക്കോഡ് നേട്ടവും ആദ്യശ്രീെയ തേടിയെത്തിയിട്ടുണ്ട്. പാട്ടിന് പുറമെ നാല് സെക്കന്റിനുള്ളില്‍ 14 ജില്ലകളുടെയും പേര് പറയും. മുഴുവന്‍ സംസ്ഥാനങ്ങളുടെയും പേരുകളും മനപ്പാഠം. ഭൂപടം കാണിച്ചാല്‍ രാജ്യങ്ങളെ ചൂണ്ടിക്കാണിക്കാനും പരിശീലിക്കുന്നുണ്ട്. 01/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.