അഫ്ഗാന്‍ പരീക്ഷയ്ക്ക് ഇന്ത്യ,തോറ്റാല്‍ പുറത്ത്- ടീമില്‍ മാറ്റമുറപ്പ്,

2021-11-01 17:16:53

    
    അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പില്‍ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന ടീം ഇന്ത്യ നേരിയ പ്രതീക്ഷ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയൊണ് ബുധനാഴ്ച നടക്കാനിരിക്കുന്ന മല്‍സരത്തില്‍ അഫ്ഗാനിസ്താനുമായി കൊമ്ബുകോര്‍ക്കുന്നത്.

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കിത് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനെതിരേ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ സെമി പ്രതീക്ഷ അതോടെ അവസാനിക്കും. ഈ കളിയില്‍ വലിയ മാര്‍ജിനില്‍ വിജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ടൂര്‍ണമെന്റില്‍ നിലനില്‍പ്പുള്ളൂ.

കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷള്‍ തുലാസിലായത്. ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യക്കു ആദ്യ മല്‍സരത്തില്‍ നേരിട്ടത്. രണ്ടാമത്തെ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനും ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു.


ഇന്ത്യ ആറാംസ്ഥാനത്ത്
 
സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയുടെ സ്ഥിതി പരിതാപകരമാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും ഏകപക്ഷീയമായി പരാജയപ്പെട്ടതാണ് ഇന്ത്യയുടെ അവസ്ഥ ദനീയമാക്കിയത്. ആദ്യ കളിയില്‍ പാകിസ്താനോടു പത്തു വിക്കറ്റിനും പിന്നീട് ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനും ഇന്ത്യ കീഴടങ്ങുകയായിരുന്നു. ഇതു ടീമിന്റെ നെറ്റ് റണ്‍റേറ്റ് വളരെ മോശമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ -1.609 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. നമീബിയക്കേള്‍ താഴെയാണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റെന്നതാണ് അമ്ബരപ്പിക്കുന്ന യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ സെമിയിലെത്തണമെങ്കില്‍ ഇന്ത്യക്കു ജയിച്ചാല്‍ മാത്രം പോരാ, വലിയ മാര്‍ജിനില്‍ തന്നെ വിജയിക്കാനായാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.                                             01/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.