സഹജീവി സ്നേഹം', നായയെ ഉപദ്രവിക്കുന്ന യുവാവിനെ കുത്തിവീഴ്ത്തി പശു
2021-11-01 17:18:33

പണ്ടൊക്കെ ചെയ്യുന്നതിന്റെ ഫലം പിന്നീടാണ് ലഭിക്കുക. ഇപ്പോള്‍ അപ്പപ്പോള്‍ തന്നെയാണ്'.
നാട്ടിന്‍പുറങ്ങളില്‍ സ്ഥിരമായി പറയുന്ന ഈ വാചകത്തെ അന്വര്‍ത്ഥമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പട്ടിയെ ഉപദ്രവിക്കുന്ന യുവാവിന് കിട്ടിയ 'എട്ടിന്റെ പണി'യാണ് വീഡിയോയുടെ ഉള്ളടക്കം. നായയുടെ തലയില്‍ പിടിച്ച് വലിക്കുകയാണ് യുവാവ്.
ഈസമയത്ത് ഒരു പശു വന്ന് യുവാവിനെ കുത്തിവീഴ്ത്തുന്നതും ആക്രമിക്കുന്നതുമാണ് വീഡിയോയുടെ ശ്രദ്ധേയമായ ഭാഗം. പശുവിന്റെ ആക്രമണത്തില്‍ യുവാവ് നിലത്തുവീഴുന്നതും യുവാവിനെ തുടര്‍ച്ചയായി പശു ആക്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പട്ടിയെ തല കൊണ്ട് തള്ളി നീക്കിയ ശേഷമാണ് പശുവിന്റെ ആക്രമണം. 01/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.