10 ലക്ഷം രൂപ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി
2021-11-02 17:47:51

പട്ടിക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ ആലത്തൂര്‍ സ്വദേശി വാനൂര്‍ വീട്ടില്‍ ഹക്കീമിനെ (38) ഞായറാഴ്ച രാവിലെ കൊഴിഞ്ഞാമ്ബാറ എസ്.ഐ ജയപ്രസാദിെന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം വഴുക്കുംപാറയില്‍ എത്തിച്ച് തെളിവെടുത്തു.
2018 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം.
2018 മേയില്‍ കേസിലെ രണ്ട് പ്രതികള്‍ കീഴടങ്ങിയിരുന്നു. കോയമ്ബത്തൂരിലെ ഒറ്റക്കാല് മണ്ഡപം പ്രീമിയര്‍ നഗറിലെ വാടക വീട്ടില്‍ നിന്നാണ് ഹക്കീമിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഞ്ചാവ് കടത്തു കേസിലും വടക്കഞ്ചേരിയില്‍ വധശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിലെ അഞ്ച് പ്രതികള്‍ പിടിയിലായി. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
തൃശൂരില്‍നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന പച്ചക്കറി മൊത്തവ്യാപാരി പൊള്ളാച്ചി കട്ടബൊമ്മന് സ്ട്രീറ്റ് സ്വദേശി അരുണ്‍ വെങ്കിടേഷ് പ്രഭുവിനെ തൃശൂരില്‍നിന്ന് പിന്തുടര്‍ന്ന സംഘം പണം അപഹരിക്കുന്നതിനായി വഴുക്കുംപാറയില്‍ വെച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാലക്കാട് എസ്.പി ഓഫിസിലേക്ക് എന്നു പറഞ്ഞ് കൊഴിഞ്ഞാമ്ബാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് മര്‍ദിച്ച് അവശനാക്കി കൈയിലുണ്ടായിരുന്ന 4,40,000 രൂപ കൈക്കലാക്കി. തുടര്‍ന്ന് ഇയാളുടെ വീട്ടിലേക്ക് വിളിപ്പിച്ച് 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. രാത്രി തന്നെ സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുമായി പിറ്റേ ദിവസം രാവിലെ ആറോടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് ഗോപാലപുരത്തുവെച്ച് അരുണിനെ വിട്ടുനല്‍കിയത്.
അന്വേഷണത്തിനായി പാലക്കാട് എസ്.പി വിശ്വനാഥ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. ചിറ്റൂര്‍ എ.എസ്.പി പദംസിംഗിെന്റ നേതൃത്വത്തില്‍ ചിറ്റൂര്‍ സി.ഐ ശശിധരന്, ഇപ്പോള്‍ കൊഴിഞ്ഞാമ്ബാറ എസ്.ഐ ആയ ജയപ്രസാദ്, എ.എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ്, അനീഷ്, മണികണ്ഠന്, സി.പി.ഒമാരായ രാമസ്വാമി, അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 02/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.