യഥാര്‍ഥ്യങ്ങളോട്​ കണ്ണടച്ചിട്ട്​ കാര്യമില്ല; ബി.ജെ.പി 15 വര്‍ഷം പിറകോട്ട്​ പോയെന്ന്​ പി.പി മുകുന്ദന്‍

2021-11-02 17:48:39

    
    കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന നേതാവ്​ പി.പി മുകുന്ദന്‍. ഉടനെ ഇടപെടണമെന്നാവശ്യപ്പെട്ട്​ അദ്ദേഹം ​കേന്ദ്ര നേതൃത്വത്തിന്​ കത്തയച്ചു.

ഇടപെടല്‍ എത്ര വൈകുന്നുവോ അത്രയും ആഘാതം വര്‍ധിക്കുമെന്ന്​ അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി.

യാഥാര്‍ഥ്യങ്ങളോട്​ കണ്ണടച്ചിട്ട്​ കാര്യമില്ലെന്ന്​ അദ്ദേഹം കത്തില്‍ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി 15 വര്‍ഷം പിറകോട്ട്​ പോയിട്ടുണ്ട്​. അച്ചടക്കമുള്ള ധാരാളം അണികളുണ്ടായിട്ടും പാര്‍ട്ടിക്ക്​ അത്​ വോട്ടാക്കി മാറ്റാനാകുന്നില്ല. ഇത്​ ഗൗരവമായി ചര്‍ച്ച ചെയ്യണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ അര്‍ഥത്തിലും വഞ്ചന കാണിക്കുന്ന ഇപ്പോഴത്തെ നേതൃത്വത്തോട്​ ബലിദാനികള്‍ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഉന്നമനത്തിന്​ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക്​ ഒരുക്കമാണെന്നും ബി​.ജെ.പി അഖിലേന്ത്യ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനയച്ച കത്തില്‍ മുകുന്ദന്‍ ചൂണ്ടികാട്ടി.                                                                                                                          02/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.