സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം; ജയില്‍ മോചനം അറസ്റ്റിലായി ഒരു വര്‍ഷത്തിനുശേഷം

2021-11-02 17:50:13

    
    കൊച്ചി: ( 02.11.2021) സ്വര്‍ണക്കടത്ത് കേസില്‍ എന്‍ ഐ എക്ക് തിരിച്ചടി. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ എന്‍ഐഎ ചുമത്തിയ യുഎപിഎ കേസില്‍ സ്വപ്ന സുരേഷ് ഉള്‍പെടെയുള്ള പ്രതികള്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.

സ്വപ്നയ്‌ക്കെതിരായ കോഫെപോസ കരുതല്‍ തടങ്കല്‍ ഹൈകോടതി നേരത്തേ റദ്ദാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ക്കു ജയില്‍മോചിതയാകാന്‍ അവസരം ഒരുങ്ങി.

 

അറസ്റ്റിലായി ഒരു വര്‍ഷത്തിനു ശേഷമാണ് ജയില്‍ മോചനം സാധ്യമാകുന്നത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യുഎപിഎ കേസില്‍ സ്വപ്ന ഉള്‍പെടെ എട്ടു പേര്‍കാണ് ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

പ്രതികള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി ജയിലില്‍ കഴിയുന്നു എന്നതു പരിഗണിച്ചാണ് ഹൈകോടതിയുടെ നടപടി. കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യത ഇല്ലെന്നുമുള്ള പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

മറ്റു പ്രതികളായ പി എസ് സരിത്, മുഹമ്മദ് ശാഫി, കെ ടി റമീസ്, എ എം ലാല്‍, റബ്ബിന്‍സ്, കെ ടി ശറഫുദീന്‍, മുഹമ്മദാലി എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. പ്രതികള്‍ക്കെതിരെ യു എ പി എ കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍ ഐ എ യുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് ഹൈകോടതി ജാമ്യം നല്‍കിയത്. 25 ലക്ഷം രൂപയുടെ ബോന്‍ഡിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്നയ്ക്കും സരിത്തിനും ഈ തുക കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം.  02/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.