വാഹനങ്ങളുമായി നഗരത്തില്‍ എത്തുന്നവര്‍ക്ക് നിര്‍ത്തിയിട്ടിരിക്കുന്ന സൈകിളുമെടുത്ത് സാധനങ്ങള്‍ വാങ്ങാനിറങ്ങാം; കയ്യടി വാങ്ങി വേറിട്ടൊരു പരിസ്ഥിതി സൗഹൃദ ആശയം

2021-11-03 17:24:35

    
    കാഞ്ഞങ്ങാട്:  നഗരത്തില്‍ വാഹനങ്ങളുമായി എത്തുന്നവര്‍ക്ക് വാഹനം സുരക്ഷിത കേന്ദ്രത്തില്‍ പാര്‍ക് ചെയ്ത് സൈകിളുമെടുത്ത് സാധങ്ങള്‍ വാങ്ങാനിറങ്ങാം.
നഗരങ്ങളിലെ വര്‍ധിച്ചുവരുന്ന ഗതാഗത തിരക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി 'പെഡലേഴ്സ് കാസര്‍കോട്' കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗ്രീന്‍ ട്രാന്‍സിസ്റ്റ് എന്ന ആശയത്തില്‍ കേരള പിറവി ദിനത്തിലാണ് കാഞ്ഞങ്ങാട് ട്രാഫിക് സര്‍കിള്‍ നന്മമരം ചോട്ടില്‍, നന്മമരം കാഞ്ഞങ്ങാട് സൈകിള്‍ ഏര്‍പാടാക്കിയിരിക്കുന്നത്.

നഗരത്തിലെത്തുന്നവര്‍ക്ക് വാഹനം സുരക്ഷിതമായി പാര്‍ക് ചെയ്തുകൊണ്ട് നന്മമര ചോട്ടില്‍ സജ്ജീകരിക്കുന്ന സൈകിളുകള്‍ എടുത്ത് നഗരത്തിലെ ആവശ്യങ്ങള്‍ നിര്‍വഹിച്ച്‌ വീണ്ടും സൈകിളുകള്‍ അവിടെത്തന്നെ പാര്‍ക് ചെയ്യുക എന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇതിന്‍്റെ പിന്നണി പ്രവര്‍ത്തകര്‍ പറയുന്നു.

ആദ്യ ഘട്ടത്തില്‍ നന്മമരം, പെഡലേഴ്സ് അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സജ്ജീകരണം പെഡലേഴ്സ് കൂട്ടായ്മ ഘട്ടം ഘട്ടമായി സജ്ജീകരിച്ച്‌ വരികയാണ്. ഈ നല്ല സംരഭത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.                                         03/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.