തിരുവനന്തപുരത്ത് മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; കൊലപ്പെടുത്താന്‍ ശ്രമം

2021-11-03 17:26:18

    
    തിരുവനന്തപുരം: മിശ്രവിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം. തിരുവനന്തപുരം ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മര്‍ദിച്ചത്.


മിഥുനും ദീപ്തിയും ചെറിയന്‍കീഴ് സ്വദേശികളാണ്. 29-ാം തിയതിയായിരുന്നു ഇവരുടെ വിവാഹം. ദീപ്തിയുടെ വീട്ടില്‍ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. കുടുംബവുമായുള്ള പ്രശ്‌നങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മിഥുനെ ദീപ്തിയുടെ സഹോദരന്‍ വിളിച്ചുകൊണ്ട്.

എന്നാല്‍ പണം തരാം ഒഴിഞ്ഞ് പോകണം എന്ന് ആവശ്യപ്പെട്ടെങ്കിലും മിഥുന്‍ വഴങ്ങിയില്ല.തുടര്‍ന്ന് യുവാവിനെ നടുറോഡിലിട്ട് ദീപ്തിയുടെ സഹോദരന്‍ ദാനിഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചു.

ഒക്ടോബര്‍ 31-നാണ് കൊലപാതക ശ്രമം നടന്നത്. മര്‍ദ്ദനത്തില്‍ മിഥുനിന്റെ കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് മിഥുന്‍.

എറണാകുളത്ത് ഡോക്ടറാണ് ദാനിഷ്.മിഥുനിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച തനിക്ക് മുഖത്തും കവിളിലും വയറ്റിലും മര്‍ദ്ദനമേറ്റതായി ദീപ്തി പറഞ്ഞു.ദുരഭിമാനത്തെ തുടര്‍ന്ന് കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് പരാതിയില്‍ പറയുന്നു.                                                                                               03/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.