സ്നേഹ സമുദ്ര പുരസ്കാരം 2021 കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ സാമൂഹ്യ പ്രവർത്തകൻ ഷിബു റാവുത്തറിന് നൽകി ആദരിച്ചു

2021-11-03 17:27:11

    
    കൊല്ലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ  സാമൂഹ്യ പ്രവർത്തകർക്ക്   സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹ സമുദ്ര പുരസ്കാരം 2021 സാമൂഹ്യ പ്രവർത്തകൻ ഷിബു റാവുത്തറിന്  കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടന്ന കേരള പിറവി ദിനാഘോഷ ചടങ്ങിൽ  കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദ കമാൽ നൽകി ആദരിച്ചു.
 ലോകമാകമാനം  ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2020 ജനുവരി 25 നായിരുന്നു. നാലുപേർ കൊറോണാ സ്ഥിരീകരണവും, 287 പേർ നിരീക്ഷണത്തിൽ ആയിരിക്കുന്നു വെന്ന വിവരമാണ്  മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇരവിപുരം വാളത്തുങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബയുടെ നേതൃത്വത്തിൽ ജനുവരി 28ന് കൊറോണ വൈറസ് ജാഗ്രത ബോധവൽക്കരണത്തിലൂടെ ആണ് ജെ സി ഐ കൊല്ലം റോയൽ ലോം പ്രസിഡന്റ്‌ ആയിരുന്ന ഷിബു റാവുത്തർ തന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞ്  മാർച്ച് 23  ന് ഇന്ത്യയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയം മുതൽ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഓഫീസർ മാരോടൊപ്പം ജനനിബിഡമായ സ്ഥലങ്ങളും, സുനാമി ഫ്ലാറ്റുകൾ, എന്നിവിടങ്ങളിൽ സന്ദർശിച്ച് കൊറോണ വൈറസ് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഉച്ചഭാഷിണിയിലൂടെയും, സൗജന്യമായി കൊറോണ വൈറസ് ബോധവത്കരണ ലഖു ലേഖകളും വിതരണം ചെയ്തു. കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസിന്റെ സന്നദ്ധ സേനയായ കേരള സിവിൽ ഡിഫൻസ് സേന കടപ്പാക്കട നിലയം അംഗം കൂടിയായ ഷിബു റാവുത്തർ സേനയുടെ ഭാഗമായി ജില്ലയിലെ പൊതു മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ  എന്നിവിടങ്ങളിൽ  നടത്തിയ അണു നശീകരണ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും, ലോക് ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളിൽ ഭക്ഷണം നൽകുകയും ചെയ്തിരുന്നു . ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗികളായി വരുന്നവർക്കും കൂട്ടിരിപ്പുകാർക്കും വേണ്ടിയുള്ള സുരക്ഷാ പ്രവർത്തനങ്ങളിലും പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളായ റോട്ടറി ഇന്റർനാഷണൽ കൊട്ടിയം ക്ലബ്, വൈസ്മെൻ ഇന്റർനാഷണൽ എം എച്ച് ആർ കൊല്ലം ക്ലോക്ക് ടവർ ക്ലബ്, ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൊല്ലം റോയൽ ലോമിന്റെ അംഗം കൂടിയായ ഷിബു റാവുത്തറിന്റെ പരിശ്രമത്തിന്റെ ഫലമായി കോവിഡ് പ്രതിരോധ സുരക്ഷാ ഉൽപ്പന്നങ്ങളായ  പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകൾ, സാനിറ്റൈസറുകൾ, ഫെയ്സ് ഷീൽഡ്, മുഖാവരണങ്ങൾ, സാനിറ്റൈസർ മെഷീനുകൾ, എന്നിവ വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും, കോവിഡ് കെയർ സെന്ററുകളിലും സോണൽ ഓഫീസുകളിലും നൽകുവാൻ സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡിന്റെ ആദ്യഘട്ടത്തിൽ കൊല്ലം കോർപ്പറേഷന്റെയും, ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററുകളിലും , ഡോമിസലറി കോവിഡ് കെയർ സെന്ററുകളിലും  വീടുകളിൽ നിന്നും മാറ്റി പാർപ്പിച്ച കുടുംബാംഗങ്ങൾക്കായി നൽകുവാനായുള്ള ഭക്ഷണവും നൽകുന്നതിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. കോവിഡ് രോഗികൾക്ക് സ്നേഹസാന്ത്വനം ആയി മയ്യനാട് വെള്ളമണൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചിരുന്ന ഡി. സി സി സെന്ററിൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടുകൂടി സംഗീതവിരുന്നും എവിഎം മ്യൂസിക് ഫൗണ്ടേഷൻ ഗായകൻ കൂടിയായ ഷിബു റാവുത്തർ നടത്തിയിരുന്നു.  കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റും,ചൈൽഡ് പ്രൊട്ടക്റ്റ് ടീം കൊല്ലം ജില്ലാ പ്രസിഡന്റുമായ ഷിബു റാവുത്തർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യ പങ്കാളിത്തം വഹിച്ച് ചെയ്ത പ്രവർത്തനങ്ങളിൽ താനും പങ്കാളി ആയിട്ടുണ്ടെന്നു കേരള വനിതാ കമ്മീഷൻ അംഗം ഡോക്ടർ ഷാഹിദാ കമാൽ പറഞ്ഞു. കൊട്ടിയം പ്രദേശങ്ങളിൽ റൈസിംഗ് കൊട്ടിയം കൂട്ടായ്മയുടെ സഹകരണത്തോടെയും കോവിഡ് പ്രതിരോധ സുരക്ഷ ഉത്പന്നങ്ങൾ നൽകി വരുന്നു. കേരള ടെക്സ്റ്റെയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ കൊല്ലം ജില്ലാ മീഡിയ കോർഡിനേറ്ററായ ഷിബു റാവുത്തർ വസ്ത്ര വ്യാപാരികളുടെ നേതൃത്വത്തിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും, പോലീസ് ഉദ്യോഗസ്ഥർക്ക്,    സിവിൽ ഡിഫെൻസ് സേന അംഗങ്ങൾ, അടക്കം പൊതു ജനങ്ങൾക്ക് സ്നേഹ വിരുന്ന് നൽകിയ ചടങ്ങിലും മുഖ്യ സാന്നിധ്യമായിരുന്നു. വിവിധ സ്കൂളുകളിലെ സ്കൂൾ വികസന കമ്മിറ്റികളിൽ അംഗമായി ഒട്ടേറെ സംഘടനകളുടെ സഹകരണത്തോടെ സ്കൂളിൽ കുട്ടികൾക്ക് കോവിഡ് പ്രതിരോധ സുരക്ഷ ഉത്പന്നങ്ങൾ സംഭാവന നൽകുന്നതിനും സഹായിക്കുന്നു.
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ഒന്നാം വാർഷിക ദിനാചരണ പരിപാടിയോടനുബന്ധിച്ചായിരുന്നു പുരസ്‌കാര ദാന ചടങ്ങ് നടന്നത്. നിയമസഭാ  സാമാജികനും മുൻ ചാത്തന്നൂർ എം എൽ എ യുമായ അഡ്വക്കേറ്റ്. എൻ അനിരുദ്ധൻ യോഗം ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൾ സിംഗിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ സാമൂഹ്യ പ്രവർത്തകനായ ഷിബു റാവുത്തറിനോടൊപ്പം അനിൽ ആഴാവീട്, സുഭാഷ്, ഗണേശൻ, പ്രമോദ് കാരംകോട്, കിഷോർ അതിജീവൻ എന്നിവരെയും പൊന്നാട അണിയിച്ചും സ്നേഹ സമുദ്ര പുരസ്കാരം 2021നൽകിയും ആദരിച്ചു.  ചടങ്ങിൽ ഡോക്ടർ ജയചന്ദ്രൻ, മണികണ്ഠൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ട്രസ്റ്റ് അംഗങ്ങളായ എസ് ബിനു സ്വാഗതവും ആർ രജീഷ് നന്ദിയും പറഞ്ഞു. പരിപാടിയിൽ
 സുധി വേളമാനൂർ 
 മുഖത്തല സുഭാഷ്, ട്രസ്റ്റ് ഭാരവാഹികൾ, എന്നിവർ പങ്കെടുത്തു.                                       03/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.