കാര്‍ തകര്‍ത്ത കേസില്‍ പ്രതി ജോസഫിന് ജാമ്യം നല്‍കരുതെന്ന് ജോജു ജോര്‍ജ്
2021-11-05 17:17:51

കൊച്ചി: കോണ്‍ഗ്രസ് ഉപരോധത്തിനിടെ കാര്‍ തകര്‍ത്ത കേസില്‍ പ്രതി ജോസഫിന് ജാമ്യം നല്‍കരുതെന്ന് ജോജു ജോര്‍ജ്.
കാറിന്റെ ഡോര്‍ സമരക്കാര്‍ ബലമായി തുറക്കുകയായിരുന്നു. ഇവര്‍ തന്നെ ചീത്ത വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്റെ കാറിന് ആറ് ലക്ഷം രൂപയുടെ കേടുപാടുകളാണ് പ്രതികള്‍ വരുത്തിയത്. തെറ്റായ ആരോപണം ഉന്നയിച്ച പ്രതിക്ക് ജാമ്യം നല്‍കരുതെന്ന ജോജു ഉന്നയിച്ചു.
പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. എന്നാല്‍ കോസില്‍ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷന് ഉന്നയിച്ചത്. നേരത്തേ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്ന് പ്രതി പറഞ്ഞു.
അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്ത്തകന് ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഇന്ന് രാവിലെയാണ് ജോജു കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
വി.ഡി. സതീശന്, ഹൈബി ഈഡന് എന്നിവര്‍ മുന്‍കൈയെടുത്ത് നടത്തിയ സമവായ ചര്‍ച്ച വിജയിച്ചുവെന്നും കേസ് പിന്‍വലിക്കാന്‍ ജോജു തയാറാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതേക്കുറിച്ച് ജോജു പ്രതികരിച്ചിരുന്നില്ല. കേസില്‍ ജോസഫിനെ കൂടാതെ അഞ്ച് പേര് കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടിരുന്നു.
ജോജുവിന്റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വഴി തടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയും വാഹനം തല്ലിതകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സമവായത്തിന് ജോജു തയാറായില്ലെങ്കില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. 05/11/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.