മരണാനന്തര ബഹുമതിയായി സുഷമ സ്വരാജിന് പത്മവിഭൂഷണ്‍

2021-11-08 17:21:58

    
    ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് മരണാന്ത ബഹുമതിയായി പത്മവിഭൂഷണ്‍ സമ്മാനിച്ചു. രാഷ്ട്രപതി രാം നാദ് തിങ്കളാഴ്ച്ചയാണ് പത്മപുരസ്കാരങ്ങള്‍ സമ്മാനിച്ചത്.

സുഷമ സ്വരാജിന്‍റെ മകള്‍ ബന്‍സുരി സ്വരാജ് അവാര്‍ഡ് ഏറ്റുവാങ്ങി.

അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശ കാര്യ മന്ത്രി എസ്.ജയ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ആഗസ്റ്റ് 6നാണ് മരിച്ചത്. 1998ല്‍ ഡല്‍ഹിയില്‍ നിന്ന് വിജയിച്ച സുഷമ ഡല്‍ഹിയിലെ ആദ്യത്തെ വനിത മുഖ്യമന്തിയായിരുന്നു. അടല്‍ ബിഹാരി ബാജ്പേയ് മന്ത്രിസഭകളിലും സുഷമ സ്വരാജ് അംഗമായിരുന്നു.                                                                                                    08/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.