ടാറ്റയുടെ കീഴില്‍ എയര്‍ ഇന്ത്യ ജനുവരി 23 മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയേക്കും

2021-11-08 17:23:23

    
    ന്യൂഡല്‍ഹി: ടാറ്റയുടെ കീഴില്‍ ജനുവരി 23ന് എയര്‍ ഇന്ത്യ വീണ്ടും സര്‍വീസ് തുടങ്ങിയേക്കും. ദേശാസാത്കരണത്തിന്റെ നീണ്ട 68 വര്‍ഷത്തിനുശേഷം ഈയിടെയാണ് എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്.


സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സ്‌ എന്നിവയുടെ പ്രവര്‍ത്തനം നിശ്ചിത സമയത്തിനകം ആരംഭിക്കേണ്ടതുണ്ട്.

ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുറഞ്ഞ നിരക്കിലുള്ള സേവനമാണോ എന്നതുള്‍പ്പടെയുള്ളവ തീരുമാനിക്കേണ്ടതുണ്ട്. മാനേജുമെന്റ് ഘടന, സര്‍വീസുകളുടെ പുനഃസംഘടന എന്നീ കാര്യങ്ങളിലും തീരുമാനമായിട്ടില്ല.                                                                                                  08/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.