ആവശ്യപ്പെട്ടത് ചിക്കന്‍ വിംഗ്‌സ്, അച്ഛന്‍ കൊണ്ടു വന്നത് മറ്റൊരു ഐറ്റം; കലിമൂത്ത് പിതാവിനെ വെടിവച്ച്‌ മകന്‍

2021-11-09 16:05:52

    
    ചിക്കന്‍ വിംഗ്‌സിനു പകരം മറ്റൊരു ചിക്കന്‍ ഐറ്റവുമായി വീട്ടിലെത്തിയ അച്ഛനെ കലിമൂത്ത് വെടിവച്ച്‌ മകന്‍. യൂട്ടാ സ്വദേശിയായ 31കാരന്‍ അലിക ഉംഗ സുലിയാഫുവാണ് പിതാവിനെ കൊല്ലാന്‍ നോക്കിയത്.


ആവശ്യപ്പെട്ട ചിക്കന്‍ വിംഗ്‌സിനു പകരം അച്ഛന്‍ മറ്റൊരു ചിക്കന്‍ ഐറ്റം കൊണ്ടുവന്നതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിക്കന്‍ വിംഗ്‌സുമായി അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിയ പിതാവിനെ മകന്‍ ചോദ്യം ചെയ്തു. പിന്നീട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഉടന്‍ മുറിയിലേക്ക് പോയ സുലിയാഫു തോക്കുമായി തിരികെ വരികയായിരുന്നു. പിതാവിന് നേരെ ചൂണ്ടി ഉന്നം പിടിച്ചതോടെ ഇദ്ദേഹം വെടിവെക്കരുതെന്ന് മകനോട് അപേക്ഷിച്ചു.

എന്നാല്‍ ക്രോധം മൂത്ത് നില്‍ക്കുകയായിരുന്ന സുലിയാഫു പിതാവിന് നേരെ നിറയൊഴിച്ചു. പെട്ടന്ന് ഒഴിഞ്ഞുമാറാന്‍ സാധിച്ചതിനാല്‍ പിതാവിന് വെടിയേറ്റില്ല.

ആ വെടിയുണ്ട അടുത്ത അപ്പാര്‍ട്ട്‌മെന്റിലെ ഡിഷ്വാഷിംഗ് മെഷീനില്‍ പോയി തറക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിതാവ് ഒഴിഞ്ഞുമാറിയതോടെ കലിമൂത്ത മകന്‍ വീണ്ടും നിറയൊഴിച്ചുവെങ്കിലും അപ്പോഴേക്കും അദ്ദേഹം മകനെ വട്ടംകയറിപ്പിടിച്ചു.

തോക്ക് മകന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങാന്‍ പിതാവ് ശ്രമിക്കുന്നതിനിടെ വീണ്ടും തോക്ക് പൊട്ടുകയും അത് സീലിംഗില്‍ തറക്കുകയുമായിരുന്നു.                          09/11/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.